മഥുര: രാമക്ഷേത്ര നിർമാണ കാര്യത്തിൽ ബി.ജെ.പി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മുത്തലാഖ് ബില്ലിന് പകരം ബഹുഭാര്യത്വം നിരോധിക്കുകയാണ് വേണ്ടതെന്നും ദ്വാരക പീഠം ശങ്കരാചാര്യർ സ്വാമി സ്വരൂപാനന്ദ സരസ്വതി.
രാമക്ഷേത്രം തങ്ങൾക്കേ നിർമിക്കാനാവ ൂ എന്ന ബോധം തുടക്കം മുതൽ ബി.ജെ.പി സൃഷ്ടിച്ചതായി അദ്ദേഹം ആരോപിച്ചു. പാർലമെൻറിൽ മതേതരത്വ പ്രതിജ്ഞയെടുത്ത ബി.ജെ.പി സർക്കാറിന് രാമക്ഷേത്രം നിർമിക്കാനാവില്ല. കോടതിവിധിക്ക് ശേഷം ധർമാചാര്യന്മാർക്ക് മാത്രമേ ക്ഷേത്രം നിർമിക്കാനാവൂ. ബാബർ അയോധ്യ സന്ദർശിക്കാത്തതിനാൽ പള്ളി നിർമിച്ചോ എന്ന ചോദ്യം അപ്രസക്തമാണ്. അതിനാൽ 1992ൽ ബി.ജെ.പി-ആർ.എസ്.എസുകാർ അയോധ്യയിൽ തകർത്തത് ക്ഷേത്രമായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.
മുത്തലാഖിെൻറ പേരിൽ ഭർത്താവ് ജയിലിലായാൽ മറ്റു ഭാര്യമാർക്ക് ജീവിക്കാനുള്ള പണം എവിടെനിന്ന് ലഭിക്കുമെന്ന് അദ്ദേഹം ചോദിച്ചു. അതിനാൽ മുത്തലാഖ് ബിൽ അവതരിപ്പിക്കുന്നതിന് പകരം ബഹുഭാര്യത്വം നിരോധിച്ച് മുസ്ലിം സ്ത്രീക്ക് ആശ്വാസം നൽകുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.