ആയുഷ്​ മന്ത്രി ശ്രീപാദ്​ നായിക്കിന്​ കോവിഡ്​

ന്യൂഡൽഹി: കേന്ദ്ര ആയുഷ്​ മന്ത്രി ശ്രീപാദ്​ നായിക്കിന്​ കോവിഡ്​ സ്​ഥിരീകരിച്ചു. ന​േ​രന്ദ്രമോദി മന്ത്രിസഭയിലെ അഞ്ചാമത്തെ മന്ത്രിക്കാണ്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. കോവിഡ്​ പോസിറ്റീവായ വിവരം മന്ത്രി ട്വീറ്റ്​ ചെയ്യുകയായിരുന്നു. ഇദ്ദേഹത്തിന്​ കോവിഡ്​ രോഗലക്ഷണങ്ങളില്ലായിരുന്നു.

'ഞാൻ കോവിഡ്​ പരിശോധനക്ക്​ വിധേയമായിരുന്നു. രോഗലക്ഷണങ്ങൾ ഇല്ലാതെ കോവിഡ്​ സ്​ഥിരീകരിച്ചു. കുറച്ചു ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ മുൻകരുതൽ നടപടികളുടെ ഭാഗമായി പരിശോധനക്ക്​ വിധേയമാകുകയോ ചെയ്യണം.' മന്ത്രി ട്വീറ്റ്​ ​െചയ്​തു.

രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ശ്രീപാദ്​ നായിക്ക്​ വീട്ടുനിരീക്ഷണത്തിൽ തുടരുകയാണ്​. കഴിഞ്ഞ ആഴ്​ച പെട്രോളിയം മ​ന്ത്രി ധർമേന്ദ്ര പ്രധാന്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. ഇദ്ദേഹം ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലാണ്​. ഇദ്ദേഹത്തിന്​ പുറമെ കേന്ദ്ര ആഭ്യന്തരമ​ന്ത്രി അമിത്​ ഷാ, അർജുൻ റാം മേഘവാൾ, കൈലാഷ്​ ചൗധരി തുടങ്ങിയവർക്കും ​േകാവിഡ്​ സ്​ഥിരീകരിച്ചിരുന്നു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.