ആയുഷ് മന്ത്രി ശ്രീപാദ് നായിക്കിന് കോവിഡ്
text_fieldsന്യൂഡൽഹി: കേന്ദ്ര ആയുഷ് മന്ത്രി ശ്രീപാദ് നായിക്കിന് കോവിഡ് സ്ഥിരീകരിച്ചു. നേരന്ദ്രമോദി മന്ത്രിസഭയിലെ അഞ്ചാമത്തെ മന്ത്രിക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. കോവിഡ് പോസിറ്റീവായ വിവരം മന്ത്രി ട്വീറ്റ് ചെയ്യുകയായിരുന്നു. ഇദ്ദേഹത്തിന് കോവിഡ് രോഗലക്ഷണങ്ങളില്ലായിരുന്നു.
'ഞാൻ കോവിഡ് പരിശോധനക്ക് വിധേയമായിരുന്നു. രോഗലക്ഷണങ്ങൾ ഇല്ലാതെ കോവിഡ് സ്ഥിരീകരിച്ചു. കുറച്ചു ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ മുൻകരുതൽ നടപടികളുടെ ഭാഗമായി പരിശോധനക്ക് വിധേയമാകുകയോ ചെയ്യണം.' മന്ത്രി ട്വീറ്റ് െചയ്തു.
I underwent Covid-19 test today & it has turned out assymptomaically positive. My vitals are within normal limits and I have opted for home isolation.
— Shripad Y. Naik (@shripadynaik) August 12, 2020
Those who have came in contact with me in last few days are advised to get tested for themselves and take required precautions.
രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ശ്രീപാദ് നായിക്ക് വീട്ടുനിരീക്ഷണത്തിൽ തുടരുകയാണ്. കഴിഞ്ഞ ആഴ്ച പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന് പുറമെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, അർജുൻ റാം മേഘവാൾ, കൈലാഷ് ചൗധരി തുടങ്ങിയവർക്കും േകാവിഡ് സ്ഥിരീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.