ആസാദി മാർച്ച്: ജി​ഗ്നേ​ഷ് മേവാനിക്ക് മൂന്നുമാസം തടവ്

മെഹ്സാന: അനുമതി കൂടാതെ 'ആസാദി മാർച്ച്' നടത്തിയ കേസിൽ ഗുജറാത്തിലെ സ്വതന്ത്ര എം.എൽ.എ ജിഗ്നേഷ് മേവാനിക്ക് മൂന്നുമാസം തടവ്. ഗുജറാത്തിലെ മെഹ്സാന മജിസ്ട്രേറ്റ് കോടതിയാണ് അഞ്ചുവർഷം മുമ്പുള്ള കേസിൽ വിധി പറഞ്ഞത്.

മേവാനിക്കു പുറമെ, എൻ.സി.പി നേതാവ് രേഷ്മ പട്ടേൽ ഉൾപ്പെടെ ഒമ്പതുപേർക്കും ശിക്ഷയുണ്ട്. തടവിനു പുറമേ, 10 പേരും 1000 രൂപ പിഴയും വിധിച്ചു. 2017 ജൂലൈയിൽ മെഹ്സാനയിൽനിന്ന് ബനസ്കാന്ത ജില്ലയിലെ ധനേരയിലേക്കാണ് മേവാനിയുടെ നേതൃത്വത്തിൽ ആസാദി മാർച്ച് നടത്തിയത്.

പ്രധാനമന്ത്രിയെ വിമർശിക്കുന്ന ട്വീറ്റിനെ ചൊല്ലി അസം പൊലീസ് മേവാനിയെ കഴിഞ്ഞമാസം അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ വനിത പൊലീസിനെ ആക്രമിച്ചെന്ന കേസ് കൂടി ചാർത്തി. ജാമ്യം നേടി കഴിഞ്ഞയാഴ്ചയാണ് മേവാനി പുറത്തിറങ്ങിയത്.

Tags:    
News Summary - Azadi March': Gujarat court sentences MLA Jignesh Mewani to 3 months in jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.