അഅ്​സം ഖാൻ ആശുപത്രിയിൽ

ന്യൂഡൽഹി: സമാജ് വാദി പാർട്ടി നേതാവ് അഅ്​സം ഖാനെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് 72കാരനായ അഅ്​സം ഖാനെ ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

ന്യൂമോണിയ ബാധിതനായ ഇദ്ദേഹത്തിന്​ ശ്വസിക്കാൻ പ്രയാസം നേരിട്ടിരുന്നു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിൽ തുടരുകയാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

രാംപൂർ മണ്ഡലത്തിൽനിന്നുള്ള എം.എൽ.എ ആയിരുന്ന അഅ്​സം ഖാനെ വിദ്വേഷ പ്രസംഗത്തിൽ മൂന്ന് വർഷം തടവിന് ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് അയോഗ്യനാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്കെതിരെ വിദ്വേഷ പരാമർശം നടത്തിയെന്ന് ആരോപിച്ച് 2019 ഏപ്രിലിലാണ് അഅ്​സം ഖാനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം ഏപ്രിലിലും അദ്ദേഹത്തെ ആരോഗ്യ പരിശോധനക്കായി ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Tags:    
News Summary - Azam Khan admitted to hospital in Delhi after sudden deterioration of health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.