ന്യൂഡൽഹി: ബി.ജെ.പിയുടെ വനിത അംഗം രമാദേവിയോട് ദ്വയാർഥപ്രയോഗം നടത്തിയ സമാജ്വ ാദി പാർട്ടി അംഗം അഅ്സം ഖാൻ ലോക്സഭയിൽ മാപ്പുപറഞ്ഞു. ആദ്യം പറഞ്ഞത് നേരെചൊവ്വേ കേട് ടില്ലെന്ന പാർലമെൻററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയുടെ വാദഗതിക്കൊടുവിൽ രണ്ടാംവ ട്ടവും മാപ്പ് ആവർത്തിക്കേണ്ടിവന്നു.
മുത്തലാഖ് ബില്ലിെൻറ ചർച്ചയിൽ സംസാരിക്കു േമ്പാഴാണ് സ്പീക്കറുടെ അഭാവത്തിൽ ചെയറിലിരുന്ന രമാദേവിയോട് അഅ്സം ഖാൻ മോശം ഭാഷ പ്രയോഗിച്ചത്. വിവിധ പാർട്ടി അംഗങ്ങൾ അപലപിച്ചു. നടപടി സ്പീക്കർ ഒാം ബിർലക്ക് വിട്ടു. തിങ്കളാഴ്ച രാവിലെ സഭ സമ്മേളിച്ചപ്പോൾ മാപ്പുപറയാൻ സ്പീക്കർ ആവശ്യപ്പെടുകയായിരുന്നു. ഒമ്പതു തവണ എം.എൽ.എയും നാലുവട്ടം മന്ത്രിയും ഒരിക്കൽ രാജ്യസഭാംഗവുമായിട്ടുള്ള താൻ രണ്ടുതവണ പാർലമെൻററികാര്യ മന്ത്രിയുമായിരുന്നുവെന്ന് അഅ്സം ഖാൻ പറഞ്ഞു. സഭ നടപടികളെക്കുറിച്ച് നന്നായി അറിയാം. എന്നാൽ, തെൻറ വാക്ക് ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പു പറയുന്നുവെന്ന് അഅ്സം ഖാൻ പറഞ്ഞു.
അത് കേട്ടില്ലെന്ന മന്ത്രിയുടെ നിലപാടിനെതിരെ സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എഴുന്നേറ്റു. ബി.ജെ.പി എം.എൽ.എ പ്രതിയായ ഉന്നാവ് മാനഭംഗ കേസ് സഭ ചർച്ച ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജയ് ശ്രീരാം എന്ന് വിളിക്കുന്ന, സ്ത്രീകളോട് ആദരവുള്ള ബി.ജെ.പി എന്തുകൊണ്ടാണ് ജയ് സീതാറാം എന്ന് വിളിക്കാത്തതെന്ന് അഖിലേഷ് യാദവ് ചോദിച്ചു. ഇതോടെ ബി.ജെ.പിക്കാർ ഇളകി.
സമാജ്വാദി പാർട്ടി അംഗത്തിെൻറ പദപ്രയോഗം രാജ്യത്തെയാകെ വേദനിപ്പിച്ചതാണെന്നും ഇത്തരം വാക്കുകൾ കേൾക്കാനല്ല സഭയിൽ വരുന്നതെന്നും രമാദേവിയും പറഞ്ഞു. മാപ്പ് ഒരിക്കൽകൂടി പറഞ്ഞ് പ്രശ്നം അവസാനിപ്പിക്കാനുള്ള സ്പീക്കറുടെ അഭ്യർഥനക്ക് അഅ്സം ഖാൻ വഴങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.