ഹരിദ്വാർ: കോവിഡ് വാക്സിൻ സംബന്ധിച്ച മുൻ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞ് യോഗ ഗുരു ബാബ രാംദേവ്. ആയുർവേദത്തിേൻറയും യോഗയുടേയും സംരക്ഷണം തനിക്കുണ്ടെന്നും കോവിഡ് വാക്സിൻ ആവശ്യമില്ലെന്നുമായിരുന്നു ബാബ രാംദേവിെൻറ നിലപാട്. എന്നാൽ, താൻ വൈകാതെ കോവിഡ് വാക്സിൻ സ്വീകരിക്കുമെന്നും ഡോക്ടർമാർ ദൈവത്തിെൻറ ദൂതൻമാരാണെന്നുമാണ് രാംദേവിെൻറ പുതിയ പ്രസ്താവന.
കോവിഡ് പ്രതിരോധത്തിൽ അലോപ്പതി മരുന്നുകളുടെ ഫലപ്രാപ്തിയെ സംബന്ധിച്ച് രാംദേവ് നടത്തിയ പ്രസ്താവന വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. എന്നാൽ, എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ പ്രകീർത്തിക്കുകയാണ് രാംദേവിപ്പോൾ. ചരിത്രപരമായ തീരുമാനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്തതെന്ന് രാംദേവ് പറഞ്ഞു.
കോവിഡ് വാക്സിെൻറ രണ്ട് ഡോസുകളും യോഗയും ആയുർവേദവും തനിക്ക് കോവിഡിൽ നിന്ന് സംരക്ഷണം തരുമെന്ന് രാംദേവ് ഹരിദ്വാറിൽ പറഞ്ഞു. താൻ ഒരു സ്ഥാപനത്തിനും എതിരല്ല. ഡോക്ടർമാർ ദൈവത്തിെൻറ ദൂതൻമാരാണ്. എന്നാൽ, ചില ഡോക്ടർമാർ മോശം കാര്യങ്ങൾ ചെയ്യുന്നുണ്ട്. അടിയന്തര ചികിത്സക്കും ശസ്ത്രക്രിയകൾക്കും ആലോപ്പതിയാണ് നല്ലതെന്നും രാംദേവ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.