കോവിഡ്​ 19ന്​ വീണ്ടും 'കൊറോണി'ലുമായി ബാബ രാംദേവി​െൻറ പതഞ്​ജലി

ന്യൂഡൽഹി: കോവിഡ്​ 19നായി വികസിപ്പിച്ചെടുത്ത മരുന്നുമായി വീണ്ടും ബാബാ രാംദേവി​െൻറ പതഞ്​ജലി ആയുർവേദ​. 'തെളിവുകളുടെ അടിസ്​ഥാനത്തിൽ വികസിപ്പിച്ചെടുത്ത ആദ്യമരുന്ന്​​' കൊറോണിൽ എന്നാണ്​ പതഞ്​ജലിയുടെ​ അവകാശ വാദം.

ബാബ രാംദേവ്​ ഗവേഷണ രേഖകളും പുറത്തുവിട്ടു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർധൻ, കേന്ദ്രമന്ത്രി നിതിൻ ഗഡ്​കരി തുടങ്ങിയവർ മരുന്ന്​ പ്രഖ്യാപന ചടങ്ങിൽ പ​ങ്കെടുത്തു. ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾ അടിസ്​ഥാനമാക്കിയാണ്​ മരുന്ന്​ നിർമിച്ചിരിക്കുന്നതെന്നാണ്​ പതഞ്​ജലി അവകാശപ്പെടുന്നത്​.

നേരത്തേ കോവിഡ്​ പ്രതിരോധത്തിനെന്ന പേരിൽ പതഞ്​ജലി പുറത്തിറക്കിയ 'കൊറോണിൽ' വിവാദങ്ങൾക്ക്​ തിരികൊളുത്തിയിരുന്നു. കൊറോണിൽ കോവിഡ്​ രോഗം ഭേദമാക്കില്ലെന്ന്​​ തെളിയിച്ചതോടെ ഇതി​െൻറ വിൽപ്പന തടയുകയായിരുന്നു. രാജ്യത്തി​െൻറ തദ്ദേശീയ മരുന്നുകളുടെ വളർച്ചക്ക്​ ചിലർ തടസം നിൽക്കുന്നുവെന്നായിരുന്നു രാ​ം​േദവി​െൻറ അന്നത്തെ പ്രതികരണം.


Tags:    
News Summary - Baba Ramdevs Patanjali Ayurved announces 'first evidence-based medicine for COVID-19'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.