കോൺഗ്രസ് വിമർശനത്തിന് പിന്നാലെ ബാബ സിദ്ദീഖിയുടെ മകൻ പാർട്ടി വിട്ട് അജിത് പവാർ എൻ.സി.പിയിൽ ചേർന്നു

മുംബൈ: കോൺഗ്രസ് വിമർശനത്തിന് പിന്നാലെ ബാബ സിദ്ദീഖിയുടെ മകൻ ഷീസാൻ സിദ്ദീഖി എൻ.സി.പി അജിത് പവാർ വിഭാഗത്തിൽ ചേർന്നു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബാന്ദ്ര ഈസ്റ്റ് സീറ്റിൽ നിന്നും ഷീസാൻ മത്സരിക്കും.

ഇത് തന്നെ സംബന്ധിച്ചടുത്തോളം വൈകാരികമായ ഒരു ദിവസമാണെന്ന് ഷീസാൻ പറഞ്ഞു. ബുദ്ധിമുട്ടുള്ള കാലത്ത് തന്നെ വിശ്വസിച്ച അജിത് പവാറിനും പ്രഫുൽ പട്ടേലിനും നന്ദി പറയുകയാണ്. ജനങ്ങളുടെ സ്നേഹവും പിന്തുണയും കൊണ്ട് ബാന്ദ്ര സീറ്റിൽ തനിക്ക് ഒരിക്കൽ കൂടി വിജയിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ബാന്ദ്ര ഈസ്റ്റ് സീറ്റ് കോൺഗ്രസ് ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിനാണ് നൽകിയത്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. കഴിഞ്ഞ കുറേ ദിവസങ്ങളായി മഹാവികാസ് അഘാഡി നേതാക്കൾ തന്നെ ബന്ധപ്പെടുന്നുണ്ട്. പക്ഷേ തനിക്ക് പിന്തുണ നൽകിയത് പ്രഫുൽ പട്ടേലും അജിത് പവാറുമാണ്. ത​ന്റെ പിതാവിന്റെ പൂർത്തീകരിക്കാനാവാത്ത സ്വപ്നത്തിന്റെ വേണ്ടി ഒരിക്കൽ കൂടി ബാന്ദ്ര സീറ്റിൽ വിജയിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഷീസാനെ കോൺഗ്രസ് പുറത്താക്കിയിരുന്നു. എൻ.സി.പി അജിത് പവാർ വിഭാഗവുമായി ഷീസാൻ അടുത്ത ബന്ധം പുലർത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കോൺഗ്രസ് സീറ്റ് ശിവസേനക്ക് നൽകുകയും പാർട്ടി അവിടെ വരുൺ സർദേശായിയെ സ്ഥാനാർഥിയാക്കുകയും ചെയ്തത്.

Tags:    
News Summary - Baba Siddique son Zeeshan joins Ajit Pawar’s NCP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.