ന്യൂഡൽഹി: ബാബറി മസ്ജിദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ ബി.ജെ.പി നേതാവ് എൽ.കെ അദ്വാനി അടക്കമുള്ളവർ വിചാരണ നേരിടണമോ എന്ന കാര്യത്തിൽ സുപ്രീംകോടതി ബുധനാഴ്ച തീരുമാനമെടുക്കും.
എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി, കല്യാൺ സിങ്, വിനയ് കട്യാർ ഉൾപ്പടെയുള്ള നേതാക്കൾ വിചാരണ നേരിടണോ എന്ന കാര്യത്തിലാണ് സുപ്രീംകോടതി തീരുമാനമെടുക്കുക. നേരത്തെ ഇവരെ കീഴ്കോടതികൾ കുറ്റവിമുക്തരാക്കിയിരുന്നു. എന്നാൽ സാേങ്കതിക കാര്യങ്ങൾ മുൻ നിർത്തി ഇവരെ കുറ്റവിമുക്തരാക്കാൻ സാധ്യമല്ലെന്ന് കേസ് വാദം കേൾക്കുന്നതിനിടെ സുപ്രീംകോടതി വ്യക്തമായിരുന്നു.
ഗൂഢാലോചന കുറ്റത്തിൽ നിന്ന് റായ്ബറേലിയിലെ കോടതിയാണ് ബി.ജെ.പി നേതാക്കളെ കുറ്റവിമുക്തരാക്കിയത്. ഇതിനെതിരെ കേസ് അന്വേഷിച്ച സി.ബി.െഎ സംഘം കോടതിയിൽ നിലാപാടെടുത്തിരുന്നു. ബാബറി മസ്ജിദ് പൊളിച്ച കർസേവകർക്കെതിരായ കേസുകളിൽ കീഴ്കോടതികളിൽ വാദം തുടരുകയാണ്. അദ്വാനി ഉൾപ്പടെയുള്ള നേതാക്കൾ പള്ളി പൊളിക്കുന്നതിന് പൊതുയോഗത്തിൽ അഹ്വാനം നൽകിയിരുന്നെന്നാണ് സി.ബി.െഎ കുറ്റപത്രത്തിലുള്ളത്. ഇതാണ് ഇവർക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്താൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.