ബാബരി ഗൂ​ഢാ​ലോ​ച​ന​: സുപ്രീംകോടതി വിധി ഇന്ന്​

ന്യൂഡൽഹി: ബാബരി മസ്ജിദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനി അടക്കമുള്ളവർ വിചാരണ നേരിടണമോ എന്ന കാര്യത്തിൽ സുപ്രീംകോടതി ബുധനാഴ്ച തീരുമാനമെടുക്കും. എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി, കല്യാൺ സിങ്, വിനയ് കത്യാർ ഉൾെപ്പടെയുള്ള നേതാക്കൾ വിചാരണ നേരിടണോ എന്ന കാര്യത്തിലാണ് സുപ്രീംകോടതി തീരുമാനമെടുക്കുക.  

ഇവരെ കീഴ്കോടതികൾ കുറ്റവിമുക്തരാക്കിയിരുന്നു. എന്നാൽ, സാേങ്കതികത  മുൻനിർത്തി ഇവരെ കുറ്റവിമുക്തരാക്കാൻ കഴിയില്ലെന്ന് കേസ് വാദം കേൾക്കുന്നതിനിടെ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഗൂഢാലോചന കുറ്റത്തിൽനിന്ന് റായ്ബറേലി  കോടതിയാണ് ബി.ജെ.പി നേതാക്കളെ  കുറ്റവിമുക്തരാക്കിയത്. 
കേസ് അന്വേഷിച്ച സി.ബി.െഎ ഇതിനെതിരെ കോടതിയിൽ നിലപാടെടുത്തിരുന്നു. ബാബരി മസ്ജിദ് പൊളിച്ച കർസേവകർക്കെതിരായ കേസുകളിൽ കീഴ്കോടതികളിൽ വാദം തുടരുകയാണ്. 

Tags:    
News Summary - babari case: suprem court decide today in the issue of trial bjp leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.