ബാബരി മസ്ജിദ് ഭൂമി ഹിന്ദുക്കൾക്ക് ആരാധനക്ക് വിട്ടുകൊടുക്കണമെന്നും തർക്ക ഭൂമി മൂന്ന് വിഭാഗങ്ങൾക്കും തുല് യമായി വീതിക്കണമെന്നുമായിരുന്നു അലഹബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ചിൻെറ വിധി. ഇസ്ലാമിക തത്വങ്ങൾക്ക് എതിരായി ന ിർമിച്ചതിനാൽ തകർക്കപ്പെട്ട ബാബരി മസ്ജിദിനെ പള്ളിയായി പരിഗണിക്കാനാവില്ലെന്നും ചരിത്ര പ്രധാന വിധിയിൽ കോടത ി വ്യക്തമാക്കി. ഇതിനെതിരെയാണ് സുപ്രീംകോടതിയിൽ വിവിധ കക്ഷികൾ ഹരജി നൽകിയത്.
തർക്കഭൂമി തുല്യമായി വീതിച്ച് മ ൂന്നിലൊരു വിഹിതം വീതം ഹിന്ദുക്കൾക്കും മുസ്ലിംകൾക്കും സന്യാസി സംഘമായ നിർമോഹി അഖാഡ ട്രസ്റ്റിനും നൽകണമെന് ന് വ്യക്തമാക്കിയ വിധി മൂന്ന് കൂട്ടരും മറ്റുള്ളവർക്ക് പ്രയാസമുണ്ടാകാത്ത തരത്തിൽ തങ്ങളുടെ ഭൂമി മതിൽ കെട്ടി വേ ർതിരിക്കണമെന്നും മൂന്ന് ഭാഗങ്ങളിൽ നിന്ന് പ്രവേശന കവാടം നിർമിക്കണമെന്നും നിർദേശിച്ചു. ഹിന്ദുക്കൾക്കും നിർമോഹി അഖാഡക്കും നൽകുന്ന ഭൂമികളിൽ ക്ഷേത്രങ്ങളും മുസ്ലിംകൾക്ക് നൽകുന്ന ഭൂമിയിൽ പള്ളിയും നിർമിക്കണം. ഭൂമിയുടെ കാര്യത്തിൽ കക്ഷികൾ തമ്മിൽ നീക്കുപോക്കുകൾ ആകാമെന്നും എന്നാൽ, ഏതെങ്കിലും വിഭാഗത്തിന് നഷ്ടപ്പെടുന്നതിന് തുല്യമായ സ്ഥലം സർക്കാർ അക്വയർ ചെയ്ത ഭൂമിയിൽ നിന്ന് നൽകിയാൽ മതിയെന്നും കോടതി ചൂണ്ടിക്കാട്ടി.
മൂന്ന് ജഡ്ജിമാരുടെയും അഭിപ്രായഭിന്നതകൾ പ്രതിഫലിപ്പിച്ച വിധി പ്രസ്താവം മൂന്നും വെവ്വേറെ പുറത്തുവിട്ടാണ് രാജ്യം കാത്തുനിന്ന സങ്കീർണമായ വിധിപ്രസ്താവം വന്നത്. തകർത്തത് പള്ളിയാണെന്നും പള്ളിക്കകത്ത് 1949 ഡിസംബർ 22നും 23നുമിടയിൽ രാത്രി വിഗ്രഹങ്ങൾ കൊണ്ടുവന്നുവെക്കുകയുമായിരുന്നു എന്ന് ഭൂരിഭാഗം ജഡ്ജിമാരും അഭിപ്രായപ്പെട്ടെങ്കിലും കോടതി പരിഗണിച്ച അഞ്ച് ഹരജികളിൽ സുന്നി സെൻട്രൽ വഖഫ് ബോർഡിെൻറ ഹരജി നിലനിൽക്കുന്നതല്ലെന്നും കോടതി വിധിച്ചു. പള്ളി നിന്ന സ്ഥലം രാമക്ഷേത്രം പണിയാൻ വിട്ടുകൊടുക്കണമെന്ന നിർദേശത്തിൽ മൂന്ന് ജഡ്ജിമാരും ഏകോപിക്കുകയും ചെയ്തു.
തകർത്ത ബാബരി പള്ളിയുടെ താഴികക്കുടങ്ങൾക്ക് താഴെയുള്ള തർക്കസ്ഥലം ശ്രീരാമെൻറ ജന്മസ്ഥലമായിരുന്നെന്നും ശ്രീരാമെൻറ ചൈതന്യം അവിടെ നിലനിന്നിരുന്നുവെന്നുമുള്ള കാര്യത്തിൽ ജസ്റ്റിസുമാരായ സുധീർ അഗർവാളും ഡി.വി. ശർമയും യോജിച്ചു. ബാബർ പള്ളി പണിതത് എന്നാണെന്ന് തീർച്ചയില്ലെന്ന് വ്യക്തമാക്കുന്ന വിധിയിൽ ഏതായാലും നിർമിച്ചത് ക്ഷേത്രം തകർത്താണെന്ന വാദത്തിലും ഒന്നിച്ച ഇരുവരും ഇത് ഇസ്ലാമിക തത്വങ്ങൾക്ക് നിരക്കാത്തതാണെന്നും പ്രഖ്യാപിച്ചു. ഹൈകോടതി സ്റ്റേ ചെയ്ത ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് ഇതിനുള്ള തെളിവായും അവർ ഉന്നയിച്ചു.
രണ്ടു ജഡ്ജിമാർ യോജിച്ചതിനാൽ വിധി ഏറക്കുറെ രാമജന്മഭൂമിക്ക് അനുകൂലമായിട്ടാണ് വന്നിരിക്കുന്നത്.
രാമക്ഷേത്ര പ്രസ്ഥാനത്തിെൻറ വാദങ്ങൾ പൂർണമായും അംഗീകരിച്ച് അവർ ആവശ്യപ്പെട്ട പോലെ രാമജന്മഭൂമിയിൽ രാമക്ഷേത്രം നിർമിക്കണമെന്ന് നിർദേശിച്ച ജസ്റ്റിസ് ഡി.വി. ശർമ സുന്നി വഖഫ്ബോർഡിെൻറയും നിർമോഹി അഖാരയുടെയും ഹരജികൾ തള്ളണമെന്നാണ് വിധിച്ചത്. രാമക്ഷേത്രം തകർത്താണ് പള്ളിപണിതതെന്നും അതിനാൽ ആ സ്ഥലം രാമക്ഷേത്രത്തിന്
വിട്ടുകൊടുക്കണമെന്നും സുന്നി വഖഫ് ബോർഡിെൻറ ഹരജി നിലനിൽക്കുന്നതല്ലെന്നു ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് സുധീർ അഗർവാൾ തർക്ക ഭൂമിയുടെ മൂന്നിലൊന്ന് ഭാഗം മുസ്ലിംകൾക്കും ഹിന്ദുക്കൾക്കും നിർമോഹി അഖാരക്കും തുല്യമായി വീതിക്കണമെന്നും ആവശ്യപ്പെട്ടു. ബാബർ അല്ല ബാബരി മസ്ജിദ് ഉണ്ടാക്കിയതെന്ന വാദവും അഗർവാൾ ഉന്നയിച്ചു. ഇപ്പോൾ ഹിന്ദുക്കൾ ബാബരി പള്ളിക്കകത്ത് പൂജ നടത്തികൊണ്ടിരിക്കുന്നു.
എന്നാൽ, ഇവരുടെ നിലപാടിൽ നിന്ന് തീർത്തും വ്യത്യസ്തമായ നിലപാട് സ്വീകരിച്ച ജസ്റ്റിസ് സിബ്ഗത്തുല്ലാ ഖാൻ രാമക്ഷേത്രം തകർത്ത് അതിെൻറ അവശിഷ്ടങ്ങൾ കൊണ്ടാണ് പള്ളി പണിതതെന്ന വാദം അസംബന്ധമാണെന്നും അതേസമയം പള്ളി പൊളിച്ച സ്ഥാനത്തുള്ള താൽക്കാലിക ക്ഷേത്രത്തിൽ ഹിന്ദുമതവിശ്വാസികൾ ആരാധന തുടരുന്നതിനാൽ ആ ഭാഗം അവർക്ക് വിട്ടുകൊടുക്കണമെന്നും വിധിച്ചു. ബാബർ നിർമിച്ചതാണ് പള്ളിയെന്നും അത് ക്ഷേത്രം തകർത്താണെന്ന് തെളിയിക്കാൻ മറ്റു രണ്ടു കക്ഷികൾക്കും കഴിഞ്ഞിട്ടില്ലെന്നും ഖാൻ ചൂണ്ടിക്കാട്ടി. അതേസമയം ബാബരി പള്ളിക്കകത്ത് വിഗ്രഹങ്ങൾ 1949 ഡിസംബർ 22ന് അർധ രാത്രി സ്ഥാപിച്ചതാണെന്ന സുന്നി വഖഫ് ബോർഡിെൻറ വാദം അഗർവാളും സിബ്ഗത്തുല്ലാഖാനും അംഗീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.