ബാബരി മസ്​ജിദ്​: കക്ഷി ചേരാൻ കപിൽ സിബലിനും അനുമതി

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകർത്ത കേസിൽ ഏപ്രിൽ ആറിനകം കേസിലെ എല്ലാ കക്ഷികളും വാദമുഖങ്ങൾ എഴുതി സമർപ്പിക്കണമെന്നാവശ്യപ്പെട്ട കോടതി പുതുതായി കേസിൽ കക്ഷി േചരാൻ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനും അനുമതി നൽകി. ബാബരി മസ്ജിദ് തകർത്തതിലെ ഗൂഢാലോചനക്കുറ്റത്തിൽനിന്ന് അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി തുടങ്ങിയവരെ ഒഴിവാക്കിയതിനെതിരായ അപ്പീൽ മാർച്ച് ആറിനാണ് സുപ്രീംകോടതി പരിഗണിച്ചത്. ഗൂഢാേലാചനക്കുറ്റത്തില്‍നിന്ന് ഇവരെ ഒഴിവാക്കിയത് പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കില്ലെന്നും ഈ കേസില്‍ പല പ്രത്യേകതകളും കാണുന്നുണ്ടെന്നും സാ

ങ്കേതികകാരണം പറഞ്ഞ് ആളുകളെ കുറ്റമുക്തരാക്കാന്‍ കഴിയിെല്ലന്നും ജസ്റ്റിസുമാരായ നരിമാനും പി.സി ഘോസെയുമടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. എന്തുകൊണ്ട് ഇവര്‍ക്കെതിരെ ഒരു അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചുകൂട എന്നും ജസ്റ്റിസ് നരിമാന്‍ ചോദിച്ചു.  ബാബരി പള്ളി പൊളിച്ച കേസിൽ പ്രധാന നേതാക്കള്‍ക്കും കര്‍സേവകര്‍ക്കും എതിരായ രണ്ട് വ്യത്യസ്ത കേസുകള്‍ ഒന്നാക്കി ഒരുമിച്ച് വാദം കേൾക്കാമെന്ന നിർദേശവും  ജസ്റ്റിസ് നരിമാന്‍ മുന്നോട്ടുവെച്ചു.

എന്നാൽ, പ്രതിഭാഗം അഭിഭാഷകൻ അതിനെ എതിർത്തു. ആ രീതിയിൽ കേസിലെ നടപടികൾ പുരോഗമിക്കുന്നത് കേസ് പുതുതായി തുടങ്ങുന്നതിന് തുല്യമാകുമെന്നും രണ്ട് കേസിലെയും പ്രതികൾ വ്യത്യസ്തരാണെന്നും അഭിഭാഷകൻ പറഞ്ഞു.
1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തതിലെ ഗൂഢാലോചനയിൽ  എൽ.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി,  കല്യാണ്‍ സിങ്, ഉമാഭാരതി, വിനയ് കത്യാര്‍, അശോക് സിംഗാൾ, സാധ്വി റിതംബര, വി.എച്ച്. ദാല്‍മിയ, മഹന്ത് അവൈദ്യനാഥ്, ഗിരിരാജ് കിഷോർ, സതീശ് പ്രധാന്‍, സി.ആര്‍. ബന്‍സൽ, ആര്‍.വി. വേദാന്തി, പരമഹംസ് രാംചന്ദ്ര ദാസ്, ജഗദീഷ് മുനി മഹാരാജ്, ബി.എല്‍. ശര്‍മ,  നൃത്യ ഗോപാല്‍ ദാസ്, ധരംദാസ്, സതീശ് നഗർ, മൊരേശ്വര്‍ സാവെ തുടങ്ങി 20ല്‍പരം മുതിര്‍ന്ന ബി.ജെ.പി, സംഘ് പരിവാര്‍ നേതാക്കൾക്ക് പങ്കുണ്ടെന്നാരോപിച്ച് സി.ബി.െഎയും ഹാജി മഹ്മൂദ് അഹമ്മദും നൽകിയ അപ്പീലാണ് കോടതി പരിഗണിക്കുന്നത്. 

ബാബരി മസ്ജിദി​െൻറ ഭൂമിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സ്വയം മധ്യസ്ഥനാകാമെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ വ്യക്തമാക്കിയതിന് പിറ്റേന്നാണ് ബാബരി ധ്വംസനക്കേസ് മറ്റൊരു ബെഞ്ചി​െൻറ പരിഗണനക്ക് വന്നത്. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിന് ഇതുമായി ബന്ധപ്പെട്ട കേസ് എത്രയും പെെട്ടന്ന് തീർപ്പാക്കണമെന്ന് കേസിൽ പുതുതായി കക്ഷി ചേർന്ന ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി ആവശ്യപ്പെട്ടപ്പോഴാണ് മധ്യസ്ഥ നിർദേശം സുപ്രീംകോടതി മുന്നോട്ടുവെച്ചത്.

Tags:    
News Summary - babari masjid case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.