പാക്​ പരിശീലനം നേടിയ ബബ്ബർ ഖൽസ തീവ്രവാദികൾ പഞ്ചാബിലേക്ക്​ കടന്നായി റിപ്പോർട്ട്​

ചണ്ഡീഗഡ്​: പാകിസ്​താനിൽ പരിശീലനം നേടിയ  ബബ്ബർ ഖൽസ തീവ്രവാദികൾ പഞ്ചാബി​ലേക്ക്​ കടന്നതായി രഹസ്യാന്വേഷണ വിഭാഗം. വടക്കേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെ 12 ഒാളം തീവ്രവാദികൾ  പഞ്ചാബി​െൻറ വിവിധ ഭാഗങ്ങളിലേക്ക്​ കടന്നതായാണ്​ വിവരം. രഹസ്യാന്വേഷണ വിഭാഗം നപകിയ വിവരത്തെ തുടർന്ന്​ സംസ്ഥാനത്ത്​ ​പൊലീസ്​ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.

ഒക്​ടോബർ 23 ന്​ ഖൽസ പ്രവർത്തകനായ കമാൽദീപ്​ സിങ്ങിനെ പഞ്ചാബ്​ പൊലീസ്​ അറസ്​റ്റു ചെയ്​തിരുന്നു. കശ്​മീർ സ്വദേശിയായ കമാൽദീപിനെ ചോദ്യം ചെയ്യുന്നതിനിടെ സായുധ പരിശീലനം നേടിയ ഖൽസ പ്രവർത്തകർ പഞ്ചാബിലെത്തിയിട്ടുണ്ടെന്ന്​ സൂചന ലഭിച്ചിരുന്നു. പാകിസ്​താനിൽ നിന്നാണ്​ ​പരിശീലനം നേടിയതെന്നും വൻസായുധ സന്നാഹത്തോടെയാണ്​ പ്രവർത്തകർ അതിർത്തി കടന്നതെന്നും കമാൽദീപ്​ വെളിപ്പെടുത്തിയിരുന്നു.

തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെ സംസ്ഥാനത്തി​െൻറ വിവിധയിടങ്ങളിലായി സംഘർഷമുണ്ടാക്കാൻ തീവ്രവാദികൾ ശ്രമിക്കുമെന്നും രഹസ്യ റിപ്പോർട്ടുണ്ട്​. ഇതെ തുടർന്ന്​ ഡി.ജി.പിയുടെ നേതൃത്വത്തിൽ ഉന്നത പൊലീസ്​ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം  ചേർന്നു. സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലും അതിർത്തി പ്രദേശങ്ങളിലും സുരക്ഷ കർശനമാക്കിയിട്ടുണ്ട്​.

 

 

 

 

 

 

 

 

 

 

Tags:    
News Summary - Babbar Khalsa Terrorists Entered Punjab, Police on High Alert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.