ചണ്ഡിഗഢ്: ഗുസ്തി താരവും ബി.ജെ.പി നേതാവുമായ ബബിത ഫോഗട്ടിനെതിരെ കർഷക പ്രതിഷേധം. നരേന്ദ്ര മോദി സർക്കാറിെൻറ ഏഴാം വാർഷികം ആഘോഷിക്കുന്നതിനായി ഗ്രാമങ്ങളിൽ പാർട്ടി നടത്തിയ പൊതുപരിപാടികൾക്കെത്തിയതായിരുന്നു ബബിത.
കേന്ദ്ര സർക്കാറിെൻറ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ ബി.ജെ.പി-ജെ.ജെ.പി നേതാക്കളെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിരുന്നു.
ഇതിെൻറ ഭാഗമായാണ് ഞായറാഴ്ച ചർകി -ദാദ്രിയിൽ വെച്ച് കർഷകർ ബബിതക്ക് നേരെ കരിങ്കൊടി വീശിയത്. മനോഹർ ലാൽ സർക്കാറിന് കീഴിൽ ഹരിയാന വനിത വികസന കോർപറേഷൻ ചെയർപേഴ്സണാണ് ബബിത. 2019ലാണ് ബി.ജെ.പിയിൽ ചേർന്നത്. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ ചർകി-ദാദ്രി സീറ്റിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
ഗ്രാമങ്ങളിൽ കോവിഡ് ബാധ വർധിക്കാനുള്ള പ്രധാന കാരണം കർഷക സമരമാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ ഞായറാഴ്ച പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.