ബാബരി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ബി.ജെ.പി-വി.എച്ച്.പി നേതാക്കൾ ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെ വിട്ട് പ്രത്യേക സി.ബി.ഐ കോടതി പ്രഖ്യാപിച്ച വിധിന്യായത്തിൽ ചൂണ്ടിക്കാട്ടിയത് അഞ്ച് പ്രധാന കാര്യങ്ങൾ. ലഖ്നോവിലെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എസ്.കെ. യാദവ് ആണ് വിധി പ്രസ്താവിച്ചത്. മുതിർന്ന ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി തുടങ്ങിയ 32 പ്രതികളെയാണ് വെറുതെവിട്ടത്.
1. ബാബരി മസ്ജിദ് തകർത്തത് മുൻകൂട്ടി തീരുമാനിച്ചതു പ്രകാരമല്ല. പള്ളി തകർത്തത് പെട്ടെന്നുണ്ടായ വികാരത്തിൽ
2. പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ മതിയായ തെളിവുകളില്ല. കുറ്റം തെളിയിക്കുന്നതിൽ സി.ബി.ഐ പരാജയം.
3. സി.ബി.ഐ ഹാജരാക്കിയ വിഡിയോ ദൃശ്യങ്ങൾക്ക് ആധികാരികതയില്ല. എഡിറ്റ് ചെയ്തെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിച്ചു.
4. സാമൂഹിക വിരുദ്ധർ ബാബരി മസ്ജിദ് തകർക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. പ്രതികളായ നേതാക്കൾ ഇവരെ തടയാനാണ് ശ്രമിച്ചത്.
5. തെളിവായി ഹാജരാക്കിയ ശബ്ദരേഖ വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.