ന്യൂഡൽഹി: തർക്ക വിഷയത്തിൽ നിയമപരമായ തീരുമാനം കോടതി നൽകുന്നുണ്ടെങ്കിലും വിധിയുടെ ചില ഭാഗങ്ങൾ സംശയങ്ങൾക്ക് ഇ ട നൽകുന്നതാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ. ബാബ്രി മസ്ജിദ് കേസിൽ നിയമപരമായ പരിഹാരമാണ് വേണ്ടതെന്ന നിലപാഖാണ് സി.പി.എം എപ്പോഴും സ്വീകരിച്ചിട്ടുള്ളതെന്നും സി.പി.എം പാർട്ടി വ്യക്തമാക്കി.
ബാബ്രി മസ്ജിദ് പൊളിച്ച കേസ് വേഗത്തിൽ തീർത്ത് കുറ്റവാളികളെ ശിക്ഷിക്കണം. 1992ൽ ബാബ്രി മസ്ജിദ് പൊളിച്ചു മാറ്റിയത് നിയമ ലംഘനമാണെന്ന് സുപ്രീംകോടതി വിധിയിൽ പറയുന്നുണ്ടെന്നും സി.പി.എം വാർത്താകുറിപ്പിൽ വ്യക്തമാക്കി.
സാമുദായിക ഐക്യം തകർക്കുന്ന തരത്തിൽ പ്രകോപനപരമായ പ്രവർത്തനങ്ങൾ ഉണ്ടാവരുതെന്നും പാർട്ടി ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.