ന്യൂഡൽഹി: സെൻസസ് പ്രവർത്തനങ്ങൾക്കൊപ്പം മറ്റു പിന്നാക്ക വിഭാഗങ്ങളുടെ (ഒ.ബി.സി) ജനസംഖ്യ കണക്കെടുപ്പു നടത്താൻ ദേശീയ പിന്നാക്ക വിഭാഗ കമീഷൻ ശിപാർശ. സാമൂഹികനീതി മന്ത്രാലയത്തിന് ഇതുസംബന്ധിച്ച കുറിപ്പ് കമീഷൻ കൈമാറി. ഒ.ബി.സി ജനസംഖ്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി മുമ്പാകെയുണ്ട്. മല്ലേഷ് യാദവ് എന്നയാൾ നൽകിയ ഹരജി സുപ്രീംകോടതി പരിഗണിക്കുേമ്പാൾ സാമൂഹികനീതി മന്ത്രാലയം കക്ഷിചേരണമെന്നും കമീഷൻ നിർദേശിച്ചു.
ഒ.ബി.സി വിഭാഗക്കാർക്കിടയിലെ ദുർബല വിഭാഗങ്ങൾക്കായി ഉപസംവരണം കൊണ്ടുവരുന്ന വിഷയം പഠിക്കാൻ ഡൽഹി ഹൈകോടതി മുൻചീഫ് ജസ്റ്റിസ് ജി. രോഹിണിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ നേരത്തേ കമീഷനെ നിയോഗിച്ചിരുന്നു. എന്നാൽ, ഒ.ബി.സിയിൽ പെടുന്ന വിവിധ വിഭാഗങ്ങളുമായി ബന്ധപ്പെട്ട ഡേറ്റ ലഭ്യമല്ലാത്ത പ്രശ്നം കമീഷൻ നേരിടുന്നുണ്ട്. സ്വന്തം നിലക്ക് ഡേറ്റ സമാഹരിക്കാൻതക്ക പ്രവർത്തന വൈപുല്യം കമീഷനില്ല. ഇക്കാര്യങ്ങളും ശിപാർശയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.