ന്യൂഡൽഹി: കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസിൽ തനിക്ക് ലഭിച്ച ജാമ്യം മഹാത്ഭുതമാണെന്ന് ജലന്ധർ മുൻ ബിഷപ് ഫ്രാേങ്കാ മുളയ്ക്കൽ. മാധ്യമങ്ങളുടെ സമ്മർദവും കന്യാസ്ത്രീകളും അവരെ പിന്തുണക്കുന്നവരും സൃഷ്ടിച്ച സാഹചര്യമാണ് അറസ്റ്റിനു കാരണമെന്നും ഫ്രാേങ്കാ കുറ്റപ്പെടുത്തി.
കേരള ഹൈകോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ജലന്ധറിലെത്തിയപ്പോൾ ലഭിച്ച വൻസ്വീകരണത്തിനു ശേഷം രാജ്യത്തെ മുഴുവൻ കത്തോലിക്ക ബിഷപ്പുമാർക്കും അയച്ച കത്തിലാണ് ഫ്രാേങ്കാ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ചുമതലയിൽനിന്ന് നീക്കിയെന്ന് വത്തിക്കാൻ നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ജലന്ധർ ബിഷപ്പിെൻറ ഒൗദ്യോഗിക ലെറ്റർഹെഡിലാണ് കത്ത്.
ഇത്തരം കേസുകളിൽ ജാമ്യം ലഭിക്കൽ എളുപ്പമല്ലാത്തതുകൊണ്ടാണ് തനിക്ക് കിട്ടിയത് മഹാത്ഭുതം പോലെയാണെന്ന് ഫ്രാേങ്കാ എഴുതിയത്. മിക്കവാറും സമയം പ്രാർഥനക്കും ദൈവവചനങ്ങൾ വായിക്കാനുമൊക്കെ ചെലവഴിച്ചതിനാൽ 21 ദിവസത്തെ ജയിൽവാസം ശരിക്കും ധ്യാനമായിരുന്നുവെന്ന് കത്തിൽ പറയുന്നു. മഹത്തായ അനുഗ്രഹത്തിെൻറ വേളയായിരുന്നു അത്. തനിക്കായി എല്ലാവരും നടത്തിയ പ്രാർഥനക്ക് നന്ദി പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.