റായ്പുർ: അഴിമതിയുടെ തലക്കിട്ട് ഹനുമാന്റെ ഗദകൊണ്ട് കിട്ടിയ അടിയാണ് കർണാടക തെരഞ്ഞടുപ്പിലെ ബി.ജെ.പിയുടെ തോൽവിയെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ.
കർണാടക തെരഞ്ഞെടുപ്പിലെ വമ്പിച്ച വിജയത്തിൽ മധുരം വിതരണം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു ബാഗേൽ.
കർണാടക തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചിതുപോലെ തന്നെയാണ്. പ്രധാനമന്ത്രി മുന്നണിപ്പോരാളിയായി നിന്നുകൊണ്ടാണ് വോട്ട് തേടിയത്. അതുകൊണ്ട് ഇത് മോദിയുടെ പരാജയമാണ്. ഹനുമാൻ ആരുടെ കൂടെയാണ് നിൽക്കുന്നതെന്ന് നിങ്ങൾക്ക് കാണാം. ബി.ജെ.പി നടത്തിയ അഴിമതിയുടെ തലക്കിട്ട് തന്നെ ഹനുമാന്റെ ഗദകൊണ്ട് അടി കിട്ടി -ഭൂപേഷ് ബാഗേൽ പറഞ്ഞു.
കർണാടകയിൽ 130 സീറ്റുകളിലാണ് നിലവിൽ കോൺഗ്രസ് മുന്നിട്ടു നിൽക്കുന്നത്. ബി.ജെ.പി 67 സീറ്റുകളിലും ജെ.ഡി.എസ് 21 സീറ്റുകളിലും ആണ് മുന്നിട്ടു നിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.