ബംഗളൂരു: കർണാടകയിൽ കോൺഗ്രസിന്റെ വിജയത്തിന് പിന്നാലെ ബജ്റംഗ് ദൾ നിരോധനം ഭയക്കുന്നില്ലെന്ന പ്രസ്താവനയുമായി വി.എച്ച്.പി നേതാവ്. സംസ്ഥാനത്ത് ബി.ജെ.പിയെ തകർത്ത് കോൺഗ്രസ് അധികാരത്തിലെത്തിയതിന് പിന്നാലെയാണ് പ്രതികരണം.
ബജ്റംഗ് ദള്ളിനെ അവർ നിരോധിച്ചാൽ ഹിന്ദുക്കൾ അതിനെതിരായ നടപടി സ്വീകരിക്കുമെന്ന് വി.എച്ച്.പി ജനറൽ സെക്രട്ടറി മിലിന്ദ് പരാൻഡെ പറഞ്ഞു. രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ സമയത്ത് സംഘടനയെ നിരോധിച്ചു. എന്നാൽ, പിന്നീട് ഈ നടപടി തെറ്റാണെന്ന് കണ്ട് കോടതി തന്നെ നിരോധനം നീക്കിയെന്നും അദ്ദേഹം പറഞ്ഞു.
കർണാടക നിയമസഭ തെരഞ്ഞെടുപ്പിനിടെ ബജ്റംഗ ദള്ളുമായി ബന്ധപ്പെട്ട് വലിയ വിവാദംഉയർന്നു വന്നിരുന്നു. വിധ്വേഷം പ്രചരിപ്പിക്കുന്ന സംഘടനകളെ നിരോധിക്കുമെന്ന് കോൺഗ്രസിന്റെ പ്രകടനപത്രികയിൽ പറഞ്ഞിരുന്നു. ഉദാഹരണമായി പി.എഫ്.ഐ, ബജ്റംഗ് ദൾ പോലുള്ള സംഘടനകളെ നിരോധിക്കുമെന്നായിരുന്നു കോൺഗ്രസ് പറഞ്ഞത്. ബജ്റംഗ് ദൾ നിരോധിക്കുമെന്ന വാഗ്ദാനം ഹനുമാനെതിരാണെന്ന വിമർശനവുമായി പിന്നീട് ബി.ജെ.പി രംഗത്തെത്തുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെ വിഷയം ഉയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.