സിദ്ദുവി​െൻറ തലയെടുക്കുന്നവർക്ക്​ അഞ്ചു ലക്ഷം നൽകുമെന്ന്​ ബജ്​റംഗ്​ദൾ

ലഖ്​നോ: പഞ്ചാബ്​ മന്ത്രിയും കോൺഗ്രസ്​ നേതാവുമായ നവ​േജ്യാത്​ സിങ്​ സിദ്ദുവി​​​െൻറ തലയെടുക്കുന്നവർക്ക്​ ഇനാം പ്രഖ്യാപിച്ച്​ ബജ്​റംഗ്​ദൾ നേതാവ്​. പാർട്ടിയുടെ ആഗ്ര യൂണിറ്റ്​ പ്രസിഡൻറ്​ സഞ്​ജയ്​ ജാട്ട്​ ആണ്​ സിദ്ദുവി​​​െൻറ തലക്ക്​ വിലയിട്ട്​ രംഗത്ത്​ വന്നത്​. 

സിദ്ദുവി​​​െൻറ തലയെടുക്കുന്നവർക്ക്​ അഞ്ചു ലക്ഷം രൂപ നൽകുമെന്ന്​​ വാഗ്​ദാനം ചെയ്യുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു​. 

പാകിസ്​താൻ പ്രധാനമന്ത്രി ഇംറാൻ ഖാ​​​െൻറ സത്യപ്രതിജ്​ഞാ ചടങ്ങിൽ പ​െങ്കടുത്തതിലൂടെ സിദ്ദു രാജ്യത്തെ വഞ്ചിക്കുകയായിരുന്നുവെന്നും ഇന്ത്യൻ ജവാൻമാരുടെ രക്​തത്തിനു വേണ്ടി ദാഹിക്കുന്ന സർക്കാറിനെ പിന്തുണക്കുകയാണ്​ സിദ്ദു ചെയ്​തതെന്നും സഞ്​ജയ്​ ജാട്ട്​ ആരോപിച്ചു.  

Tags:    
News Summary - Bajrang Dal puts Rs 5 lakh bounty on Navjot Singh Sidhu head-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.