ന്യൂഡൽഹി: ബാലാകോട്ട് ആക്രമണത്തിന് തന്ത്രങ്ങൾ മെനഞ്ഞ് നേതൃത്വം നൽകിയ ഐ.പി.എസ് ഒാഫീസർ സാമന്ത് ഗോയലിനെ റോ മേധാവ ിയായി കേന്ദ്ര സർക്കാർ നിയമിച്ചു. പാകിസ്താനിലെ ബാലാകോട്ടിൽ ഇന്ത്യ തിരിച്ചടിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് സർക്കാറിന്‍റെ നടപടി.
കശ്മീർ വിഷയങ്ങളിൽ സർക്കാറിന് തന്ത്രപരമായ നിർദേശങ്ങൾ നൽകുന്ന ഐ.പി.എസ് ഒാഫീസർ അരവിന്ദ് കുമാറിനെ ഐ.ബി മേധാവിയായും നിയമിച്ചു. കേന്ദ്ര മന്ത്രി സഭയുടെ നിയമന കമ്മിറ്റിയാണ് ഇരുവരെയും നിയമിച്ചത്. പ്രധാനമന്ത്രിയാണ് നിയമന കമിറ്റിയുടെ ചെയർമാൻ.
1984ലെ ഐ.പി.എസ് ബാച്ചിൽ പഠിച്ചിറങ്ങിയ ഇരുവരും ഡയറക്ടർ ജനറലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗോയൽ പഞ്ചാബ് കേഡറിൽ നിന്നും അരവിന്ദ് അസം-മേഘാലയ കേഡറിൽ നിന്നുമാണ്.
അനിൽ കുമാർ ധസ്മന വിരമിച്ച ഒഴിവിലേക്കാണ് ഗോയലിനെ നിയമിച്ചത്. 2016ലെ മിന്നലാക്രമണത്തിനും ഗോയൽ നേതൃത്വം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.