ഗോവധ നിരോധനം രാജ്യവ്യാപകമാക്കണം -മോഹൻ ഭാഗവത്​

ന്യൂഡൽഹി: ഗോവധ നിരോധനം രാജ്യവ്യാപകമായി നടപ്പാക്കണമെന്ന്  ആർ.എസ്.എസ് തലവൻ  മോഹന്‍ ഭഗവത്. പശു സംരക്ഷണത്തി​െൻറ പേരിലുള്ള ആക്രമണങ്ങൾ ഗോരക്ഷയെന്ന ഉദ്ദേശത്തെ കളങ്കപ്പെടുത്തുന്നതാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ന്യൂഡൽഹിയിൽ മഹാവീർ ജന്മവാർഷിക ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പശുവിനെ കൊല്ലുന്നത് രാജ്യത്ത് മുഴുവന്‍  നിരോധിക്കുന്ന നിയമമാണ് ആവശ്യമെന്ന്  മോഹന്‍ ഭഗവത് പറഞ്ഞു. ഗോ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നിയമത്തി​െൻറ പരിധിയില്‍ നിന്നുകൊണ്ട് മാത്രമേ നടപ്പിലാക്കാന്‍ പാടുള്ളൂ. ഗോ സംരക്ഷണത്തി​െൻറ പേരിൽ നടക്കുന്ന അക്രമങ്ങൾ ലക്ഷ്യത്തെ കളങ്കപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 രാജസ്ഥാനിലെ ആൽവാറിൽ ക്ഷീരകർഷനായ പെഹ്ലു ഖാനെ  ഗോസംരക്ഷണ പ്രവര്‍ത്തകര്‍ അടിച്ചുകൊന്നതിനു പിന്നാലെയാണ് ആർ.എസ്.എസ് നേതാവിന്‍റെ പ്രസ്താവന. ഏപ്രില്‍ ഒന്നിനാണ് പശുക്കളെ കൊണ്ടുപോകുകയായിരുന്ന പെഹ്ലു ഖാനെയും സംഘത്തേയും ഗോരക്ഷകര്‍ ആക്രമിച്ചത്. അക്രമത്തിൽ പെഹ്ലു ഖാന്‍ അടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു.

Tags:    
News Summary - ban cow slaughter across india -mohan bhagwat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.