ബംഗളൂരു: ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിൽ അഞ്ചുദിവസമായി തുടരുന്ന കാട്ടുതീ അണക്കാൻ ഉൗർജിത ശ്രമം തുടരുന് നു. തിങ്കളാഴ്ച വ്യോമസേനയുടെ രണ്ട് ഹെലികോപ്ടറിെൻറ സഹായത്തോടെ ഹിമവൽ ഗോപാൽസ്വാമി ബേട്ട മേഖലയിലാണ് രക ്ഷാപ്രവർത്തനം നടത്തിയത്. ബന്ദിപ്പൂര്‍ വനമേഖലയില്‍ തീ നിയന്ത്രിക്കാന്‍ സാധിക്കാതായതോടെ മുഖ്യമന്ത്രിയുടെ അഭ ്യർഥനപ്രകാരമാണ് വ്യോമസേനയുടെ സുലൂര്‍ ക്യാമ്പില്‍നിന്ന് രണ്ട് ഹെലികോപ്ടറുകള്‍ എത്തിയത്. മദ്ദുർ റേഞ്ചിലെ ഹിരിക്കരെയിലെ ഡാമിൽനിന്ന് വെള്ളം ശേഖരിച്ച ശേഷം കാരടിക്കല്‍, ചമ്മനഹള്ള മേഖലകളിലെ തീകെടുത്തുകയായിരുന്നു. തുടർന്ന് ബെലഗുഡ്ഡ, കനിവെ ക്ഷേത്ര പരിസരത്തും തീ പടരാതിരിക്കാൻ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചു. ഇരുട്ടിയതോടെ ആദ്യദിനത്തിലെ പ്രവർത്തനം അവസാനിപ്പിച്ച ഹെലികോപ്ടറുകൾ ചൊവ്വാഴ്ച രാവിലെ വീണ്ടും രക്ഷാപ്രവർത്തനത്തിനിറങ്ങും. തിങ്കളാഴ്ച ഏകദേശം 30,000 ലിറ്റര്‍ വെള്ളം പമ്പ് ചെയ്തതായി വ്യോമസേന ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സാധാരണ മണിക്കൂറിൽ അഞ്ച് കിലോമീറ്റർ വേഗത്തിൽ മാത്രം കാറ്റുവീശുന്ന ഇൗ വനമേഖലയിൽ ഇപ്പോൾ മണിക്കൂറിൽ 12 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശുന്നത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. തിങ്കളാഴ്ചയോടെ കൂടുതൽ സന്നദ്ധ പ്രവർത്തകർ രക്ഷാപ്രവർത്തനത്തിനായി ബന്ദിപ്പൂർ മേഖലയിൽ എത്തി. വിവിധ ഭാഗങ്ങളിലായി 600ഒാളം പേർ വനംവകുപ്പ്, അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർക്കൊപ്പം സേവനത്തിൽ പങ്കാളികളായിട്ടുണ്ട്. രക്ഷാപ്രവർത്തകർക്ക് ആവശ്യമായ കുപ്പിവെള്ളവും മറ്റു സഹായങ്ങളും എത്തിച്ചുനൽകാൻ സാമൂഹിക മാധ്യമങ്ങളിലൂടെ വനംവകുപ്പ് ആഹ്വാനംചെയ്തു. സഹായവസ്തുക്കൾ മൈസൂരു മൃഗശാല പരിസരത്ത് എത്തിക്കണമെന്ന് അവർ അറിയിച്ചു.
അതേസമയം, ബന്ദിപ്പൂര്‍ വനത്തിലെ കാട്ടുതീയിൽ ചത്ത മൃഗങ്ങളുടേതെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളിൽ വ്യാജ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ബന്ദിപ്പൂരിൽ ഇതുവരെ വന്യമൃഗങ്ങള്‍ ചത്തതായി സ്ഥിരീകരിച്ചിട്ടില്ല. ചൂടേൽക്കുേമ്പാൾ ഇവ ഓടി സുരക്ഷിത കേന്ദ്രത്തിലേക്ക് പോവുകയാണ് ചെയ്യുന്നതെന്ന് വനപാലകര്‍ പറഞ്ഞു. എന്നാൽ, ഉരഗങ്ങളും മാളത്തിൽ കഴിയുന്ന ചെറുജീവികളും അടക്കമുള്ളവ ചത്തിട്ടുണ്ടാവുമെന്നും തീയടങ്ങിയ ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാവൂ എന്നും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നവർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.