ബംഗളൂരു: ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ ഗോപാൽ സ്വാമി ബേട്ട റേഞ്ചിൽ കാട്ടുതീ പടർന്നതുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി വനംവകുപ്പ് അധികൃതർ പിടികൂടി. ഗ്രാമവാസികളായ ഗൊപ്പയ്യ, ഹനുമന്തയ്യ എന്നിവരാണ് ഹുൻഡിപുരയിൽനിന്ന് പിടിയിലായത്.
സംഭവുമായി ബന്ധപ്പെട്ട് നേരേത്ത പിടിയിലായ അരുൺകുമാറും ഇപ്പോൾ പിടിയിലായ രണ്ടു പേരും കുറ്റം സമ്മതിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ മൂന്നുപേരെയും റിമാൻഡ് ചെയ്തു. ഫെബ്രുവരി 21നാണ് ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ കാട്ടുതീ പടർന്നത്.
മൂവരും കുറ്റസമ്മതം നടത്തിയതായി വനം വകുപ്പ് അവകാശപ്പെട്ടു. പശുക്കളെയും ആടുകളെയും വളർത്തുന്ന ഗൊപ്പയ്യും ഹനുമന്തയ്യയും ഗ്രാമത്തിലേക്ക് കാട്ടാനകളും കടുവകളും ഇറങ്ങാതിരിക്കാനാണ് തീയിട്ടതെന്ന് മൊഴി നൽകിയത്രേ. കാടിറങ്ങിയെത്തുന്ന കടുവകൾ പശുക്കളെയും ആടുകളെയും ആക്രമിക്കുന്നത് പതിവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.