ബംഗളൂരു: അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിൽ കഴി ഞ്ഞ ഫെബ്രുവരിയിൽ വൻ കാട്ടുതീ പടർന്ന് നാശനഷ്ടങ്ങളുണ്ടായ സംഭവത്തിൽ വനം വകുപ്പി ലെ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശിപാർശ.
വനം വകുപ്പ് നിയോഗിച്ച അ ന്വേഷണ സമിതി തയാറാക്കിയ റിപ്പോർട്ടിൽ അഡീഷനൽ പ്രിൻസിപ്പൽ കൺസർവേറ്റർ (ടൈഗർ പ്രോജക്ട്), ബന്ദിപ്പൂർ നാഷനൽ പാർക്ക് ഡയറക്ടർ, ഫോറസ്റ്റ് അസി. കൺസർവേറ്റർ, റേഞ്ച് ഫോറസ്റ്റ് ഒാഫിസർമാർ എന്നിവർക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടത്. റിപ്പോർട്ട് സർക്കാറിന് കൈമാറിയിട്ടുണ്ട്. അഞ്ചുദിവസത്തോളം തുടർച്ചയായി തീ പടർന്നതോടെ 3000 ഹെക്ടർ വനമാണ് കത്തിനശിച്ചത്.
വർഷംതോറും വേനൽക്കാലത്തിന് മുമ്പായി ഫയർലൈൻ നിർമിക്കുന്നതടക്കമുള്ള കാട്ടുതീ പ്രതിരോധ നടപടികൾ കാര്യക്ഷമമായി നടപ്പാക്കാതിരുന്നതാണ് കാട്ടുതീ അതിവേഗം പടരാൻ കാരണമായതെന്നും ഇൗ ഫണ്ട് ദുരുപയോഗം ചെയ്തെന്നുമാണ് അന്വേഷണ സമിതിയുടെ കണ്ടെത്തൽ. ഫണ്ട് ദുരുപയോഗം ചെയ്തതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് തുക തിരിച്ചുപിടിക്കണമെന്നാണ് റിപ്പോർട്ടിലെ ആവശ്യം.
കേരളത്തിലെ മുത്തങ്ങ വന്യജീവി സേങ്കതവും തമിഴ്നാട്ടിലെ മുതുമല, കർണാടകയിലെ ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രങ്ങളും ചേർന്നാണ് കിടക്കുന്നത്. മൂന്നു സംസ്ഥാനങ്ങളിലെയും വനം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ കഴിഞ്ഞയാഴ്ച ബന്ദിപ്പൂരിൽ ചേർന്ന യോഗത്തിൽ ഇൗ മേഖലയിലെ വനം-വന്യജീവി സംരക്ഷണത്തിന് യോജിച്ചുപ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.