ബം​ഗ​ളൂ​രു​വി​ൽ ടെ​ക്കി​യു​ടെ ആ​ത്മ​ഹ​ത്യ: കേസ് തീർപ്പാക്കാൻ ജഡ്ജി പണം ആവശ്യപ്പെട്ടെന്ന് ആരോപണം

ബെംഗളൂരു: ഭാര്യക്കും ഭാര്യവീട്ടുകാർക്കുമെതിരെ ആരോപണമുന്നയിച്ച് ടെക്കി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ജഡ്ജിക്കെതിരെ ആരോപണവുമായി യുവാവിന്‍റെ പിതാവ്. ഒന്നിലധികം കേസുകൾ ഭാര്യ നൽകിയതിനെത്തുടർന്ന് മകൻ തകർന്നതായി അതുൽ സുഭാഷിൻ്റെ പിതാവ് പറഞ്ഞു.

മകൻ്റെ കേസ് പരിഗണിച്ച ജഡ്ജി കേസ് തീർപ്പാക്കാൻ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായി ആത്മഹത്യ ചെയ്ത അതുലിൻ്റെ പിതാവ് ആരോപിച്ചു. കേസ് തീർപ്പാക്കാൻ 20,000 രൂപ വേണമെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് 40000 വേണമെന്നും പിന്നീട് 5 ലക്ഷം രൂപ നൽകണമെന്നും ജഡ്ജി ആവശ്യപ്പെട്ടതായി പിതാവ് ആരോപിച്ചു.

സ്വകാര്യ സ്ഥാപനത്തിലെ ഡെപ്യൂട്ടി ജനറൽ മാനേജരായ 34 കാരനായ അതുൽ സുഭാഷിനെ തിങ്കളാഴ്ചയാണ് ബെംഗളൂരുവിലെ അപ്പാർട്ട്മെൻ്റിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യക്കും ഭാര്യകുടുംബത്തിനുമെതിരെ 24 പേജുള്ള കുറിപ്പും ഇയാള്‍ എഴുതി വെച്ചിരുന്നു. കൊലപാതക ശ്രമം, ലൈംഗികാതിക്രമം, പണത്തിനുവേണ്ടിയുള്ള പീഡനം, ഗാർഹിക പീഡനം, സ്ത്രീധനം തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരം ഭാര്യ തനിക്കെതിരെ ഒമ്പത് കേസുകൾ ചുമത്തിയിട്ടുണ്ടെന്നും അദ്ദേഹം ആത്മഹത്യാക്കുറിപ്പിൽ ആരോപിച്ചു.

അതുലിന്റെ മരണത്തിന്റെ ഭാര്യക്കും ബന്ധുക്കൾക്കും ഉത്തർ പ്രദേശിലെ ജാനൂൻപൂരിലെ കുടുംബ കോടതി ജഡ്ജിനും എതിരെ രൂക്ഷമായ വിമർശനമാണ് അതുൽ മരണത്തിന് മുൻപായി ഉന്നയിച്ചത്. അതുലിന്റെ ഭാര്യ നികിത സിംഹാനിയ, ഭാര്യാമാതാവ് നിഷ, ഭാര്യ പിതാവ് അനുരാഗ്, ഭാര്യയുടെ അടുത്ത ബന്ധു സുഷീൽ എന്നിവർക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്.

Tags:    
News Summary - Bangalore Techie's Suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.