ചെന്നൈ: കോടികളുടെ വായ്പ തിരിച്ചടക്കാത്തതിനെ തുടർന്ന് നടനും ഡി.എം.ഡി.കെ പ്രസിഡൻ റുമായ വിജയ്കാന്തിെൻറ സ്വത്ത് ലേലം ചെയ്യാൻ ഇന്ത്യൻ ഒാവർസീസ് ബാങ്ക് നടപടി തുടങ്ങ ി. ചെങ്കൽപ്പട്ട് മാമണ്ടൂരിൽ ആണ്ടാൾ അളകർ എൻജിനീയറിങ് കോളജിെൻറ പേരിൽ ചെന്നൈ മൗണ്ട് റോഡ് ശാഖയിൽനിന്നാണ് വായ്പയെടുത്തത്. ഇതിനായി വിജയ്കാന്തിെൻറയും ഭാര്യയുടെയും പേരിലുള്ള മൂന്നു വീടുകളും ഇൗട് നൽകിയിരുന്നു.
പലിശ ഉൾപ്പെടെ 5.53 കോടി രൂപയാണ് വായ്പ കുടിശ്ശിക. പണയെപ്പടുത്തിയ സ്വത്തുക്കൾ ജൂലൈ 26ന് ലേലം ചെയ്ത് വിൽക്കുമെന്ന് ബാങ്ക് അറിയിച്ചു. ഒരു ദശാബ്ദത്തോളം തമിഴ്നാട് രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന വിജയ്കാന്ത് അസുഖം ബാധിച്ചതിനാൽ ഇൗയിടെയായി പൊതുരംഗത്തുനിന്ന് വിട്ടുനിൽക്കുകയാണ്. ഭാര്യ പ്രേമലതയാണ് ഇപ്പോൾ പാർട്ടി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ലേലം ചെയ്യാനുള്ള ബാങ്കിെൻറ നീക്കത്തെ നിയമപരമായി നേരിടുമെന്ന് പ്രേമലത അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.