തൃശൂർ: അമിത സേവന നിരക്കും പിഴയും ഇൗടാക്കി ജനത്തെ പിഴിയുന്ന ബാങ്കുകൾക്ക് റിസർവ് ബാങ്കിെൻറ കുരുക്ക്. കീറിയതും മുഷിഞ്ഞതുമായ നോട്ട് മാറ്റിക്കൊടുക്കാതിരുന്നാലും കള്ളനോട്ട് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയാലും 50 രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെ ബാങ്ക് ശാഖയിൽനിന്ന് പിഴ ഇൗടാക്കും. ഇതു സംബന്ധിച്ച് എല്ലാ ബാങ്കുകൾക്കും ആർ.ബി.െഎ സർക്കുലർ അയച്ചു.
കീറിയതും മുഷിഞ്ഞതുമായ നോട്ടുകൾ എല്ലാ ശാഖയിലും എല്ലാ ദിവസവും മാറ്റി കൊടുക്കണമെന്നാണ് ആർ.ബി.െഎ നിർദേശമെങ്കിലും അത് പാലിക്കാറില്ല. കീറിയ നോട്ടിെൻറ 65 ശതമാനം കൈവശമുണ്ടെങ്കിൽ നോട്ടിെൻറ മൂല്യത്തിനൊത്ത പണം നൽകണം. ചില ബാങ്കുകൾ ആർ.ബി.െഎയുടെ കറൻസി ചെസ്റ്റുള്ള ശാഖയിലേക്ക് ജനത്തെ തള്ളിവിടും. മറ്റു ചിലത് ചില പ്രത്യേക ദിവസങ്ങളിലാണ് നോട്ട് മാറ്റി നൽകുന്നത്. എസ്.ബി.െഎയുടെ കോഴിക്കോട്, തലശ്ശേരി ശാഖകൾ മുമ്പ് രണ്ടാമത്തെ ഞായറാഴ്ച നോട്ട് മാറ്റി നൽകാൻ മാത്രമായി പ്രവർത്തിച്ചിരുന്നു. നോട്ട് അസാധുവാക്കലിനു ശേഷമുള്ള പരിഷ്കാരത്തോടെ അതും നിലച്ചു. ഫലത്തിൽ കീറിയതും മുഷിഞ്ഞതുമായ നോട്ടുമായി ജനം അലയുന്ന സ്ഥിതിയായി. ഇതു സംബന്ധിച്ച പരാതികൾ വ്യാപകമായതോടെയാണ് ആർ.ബി.െഎ പിഴ ചുമത്താൻ ഇറങ്ങിയത്.
ആർ.ബി.െഎ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ ഒരു തവണ ക്രമക്കേട് കണ്ടെത്തിയാൽ 10,000 രൂപയും അഞ്ചിൽ കൂടിയാൽ അഞ്ച് ലക്ഷവും പിഴ ചുമത്തും. ഇക്കാര്യം ജനത്തെ അറിയിക്കുകയും ചെയ്യും. 50 രൂപ വരെ മൂല്യമുള്ള നോട്ടുകൾ മാറ്റി കൊടുത്തില്ലെങ്കിൽ ഒാരോ നോട്ടിനും 50 രൂപ എന്ന തോതിൽ ബാങ്കിന് ആർ.ബി.െഎ പിഴ ചുമത്തും. 100 രൂപയും അതിലധികവുമാണെങ്കിൽ ഒാേരാ നോട്ടിെൻറയും മൂല്യത്തിന് തുല്യമായ തുക നൽകേണ്ടി വരും. കറൻസി ചെസ്റ്റിൽ മുഷിഞ്ഞ നോട്ടിനിടക്ക് കീറിയ നോട്ട് കണ്ടാൽ ഒാരോ നോട്ടിനും ശാഖയിലെ ബന്ധപ്പെട്ടവർ 50 രൂപ പിഴ നൽകണം.
ആർ.ബി.െഎ ഉദ്യോഗസ്ഥർ കറൻസി ചെസ്റ്റ് പരിശോധിക്കുേമ്പാൾ മാർഗനിർദേശ ലംഘനം കണ്ടുപിടിച്ചാൽ ഒാരോ ക്രമക്കേടിനും 5,000 രൂപ പിഴ ചുമത്തും. ക്രമക്കേട് ആവർത്തിച്ചാൽ പിഴ 10,000 രൂപയാണ്. പഴയതും കീറിയതുമായ നോട്ട് മാറ്റി നൽകേണ്ടത് ബാങ്ക് ശാഖയുടെയും കള്ളനോട്ടിെൻറ കാര്യത്തിൽ തീർപ്പാക്കേണ്ടത് ചെസ്റ്റ് ശാഖയുടെയും ഉത്തരവാദിത്തമാണ്. കറൻസി ചെസ്റ്റിലെ പണ ബാക്കി അതിെൻറ ചുമതലക്കാരനല്ലാത്തയാൾ രണ്ട് മാസത്തിലൊരിക്കൽ പരിശോധിക്കണം. ചില ബാങ്ക് ശാഖകൾ 50 രൂപ വരെ മൂല്യമുള്ള ചെറിയ നോട്ടുകൾ സ്വീകരിക്കാൻ വൈമനസ്യം കാട്ടാറുണ്ട്. ഇനി അത്തരം പരാതി വന്നാൽ ബാങ്ക് പിഴയൊടുക്കേണ്ടി വരുമെന്ന് ആർ.ബി.െഎ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.