ഉമർ അബ്ദുല്ല, സജ്ജാദ് ലോൺ, അബ്ദുൽ റാശിദ് ശൈഖ്... ബരാമുല്ലയിൽ ജനവിധി തേടുന്നത് 22 പേർ

ശ്രീനഗർ: അഞ്ചാം ഘട്ടത്തിൽ തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്ന ജമ്മു- കശ്മീരിലെ ബരാമുല്ല ലോക്സഭ മണ്ഡലത്തിൽ ജനവിധി തേടുന്നത് 22 പേർ. മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഉമർ അബ്ദുല്ല, പീപ്പിൾസ് കോൺഫറൻസ് നേതാവ് സജ്ജാദ് ലോൺ, ജയിലിലടക്കപ്പെട്ട അവാമി ഇത്തിഹാദ് പാർട്ടി നേതാവും മുൻ എം.എൽ.എയുമായ അബ്ദുൽ റാശിദ് ശൈഖ്, പി.ഡി.പി മുൻ രാജ്യസഭ എം.പി മിർ മുഹമ്മദ് ഫയാസ് എന്നിവരാണ് പ്രധാന സ്ഥാനാർഥികൾ.

ഉമർ അബ്ദുല്ല - സജ്ജാദ് ലോൺ - അബ്ദുൽ റാശിദ് ശൈഖ് എന്നിവർ തമ്മിൽ ത്രികോണ മൽസരമാണ് നടക്കുന്നതെന്നാണ് വിലയിരുത്തൽ. ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി റാശിദിനെയാണ് പിന്തുണക്കുന്നത്. അൽത്താഫ് ബുഖാരി നയിക്കുന്ന അപ്നി പാർട്ടിയുടെ പിന്തുണ ​േലാണിനാണ്.

17.37 ലക്ഷം വോട്ടർമാർക്കായി 2,103 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. 2019 ൽ 34.17 ശതമാനമായിരുന്നു പോളിങ്.

Tags:    
News Summary - Baramulla Lok Sabha Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.