ന്യൂഡൽഹി: ഭട്ടിൻഡ സൈനിക ക്യാമ്പിൽ നാല് സൈനികർ കൊല്ലപ്പെട്ടതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉറങ്ങി കിടക്കുമ്പോഴാണ് സൈനികർക്ക് വെടിയേറ്റതെന്നാണ് റിപ്പോർട്ട്. പഞ്ചാബ് പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തി.
സിവിൽ ഡ്രസിലെത്തിയ രണ്ട് പേരാണ് വെടിവെപ്പ് നടത്തിയതെന്നാണ് നിഗമനമെന്ന് സൂപ്രണ്ട് ഓഫ് പൊലീസ് അജയ് ഗാന്ധി പറഞ്ഞു. 19 ഷെല്ലുകളും ഒരു റൈഫിളും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്യാമ്പിൽ നിന്നും വെടിയുണ്ടകൾ കാണാതായതിലും അന്വേഷണമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
ബുധനാഴ്ച പുലർച്ചെ 4.35നായിരുന്നു സംഭവം. ഉടൻ തന്നെ പ്രദേശം സുരക്ഷാ വലയത്തിലാക്കിയതായും തിരച്ചിൽ തുടരുകയാണെന്നും സൗത്ത് വെസ്റ്റേൺ കമ്മാൻഡ് അറിയിച്ചിരുന്നു. ഭീകരാക്രമണമല്ലെന്നാണ് പ്രാഥമിക നിഗമനമെന്നും സൈന്യം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.