ന്യൂഡൽഹി: ഇന്ത്യയിലെ പ്രവർത്തന കാലഘട്ടത്തിൽ ചില വരുമാനങ്ങൾ ആദായനികുതി റിട്ടേണുകളിൽ കാണിച്ചില്ലെന്നും അവകൂടി ഉൾപ്പെടുത്തി പുതിയ റിട്ടേൺ സമർപ്പിക്കാൻ സന്നദ്ധമാണെന്നും ബി.ബി.സി. ആദായ നികുതി വകുപ്പിന് നൽകിയ മറുപടിയിലാണ് വിശദീകരണം.
നികുതി വെട്ടിപ്പ് ആരോപിച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ ആദായനികുതി വകുപ്പ് ബി.ബി.സി ഓഫിസിൽ മൂന്നുദിവസം നീണ്ട റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ബി.ബി.സിയിൽനിന്ന് മറുപടി ചോദിച്ചത്.
എന്നാൽ, ഒടുക്കേണ്ട നികുതി പൂർണമായി നൽകുംവരെ ഇത്തരം മറുപടിക്ക് നിയമസാധുതയില്ലെന്ന് ആദായനികുതി വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. അന്വേഷണം തുടരുകയാണെന്നും നികുതി വെട്ടിച്ച തുക എത്രയെന്ന് കണക്കാക്കിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.