കോൺഗ്രസ് ഓഫിസ് പരിസരത്ത് ബാനർ; ഡി.കെ. ശിവകുമാറിന് 50,000 രൂപ പിഴ

ബംഗളൂരു: ബംഗളൂരു ക്വീൻസ് റോഡിലെ കെ.പി.സി.സി ആസ്ഥാന പരിസരത്ത് അനുമതിയില്ലാതെ ബാനർ കെട്ടിയതിന് പാർട്ടി കർണാടക അധ്യക്ഷൻ കൂടിയായ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് 50,000 രൂപ പിഴ. ബ്രഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) അധികൃതരാണ് പിഴ ചുമത്തിയത്.

മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധി, കർണാടക മുൻ മുഖ്യമന്ത്രി ഡി. ദേവരാജ് അർസ് എന്നിവയുടെ ജന്മദിന ആഘോഷവുമായി ബന്ധപ്പെട്ട് കെ.പി.സി.സിയുടെ പിന്നാക്ക വിഭാഗ സംഘടനകളാണ് പാർട്ടി നേതാക്കളുടെ പടങ്ങൾ ഉൾപ്പെട്ട ബാനർ പ്രദർശിപ്പിച്ചത്. പാർട്ടി അധ്യക്ഷൻ എന്ന നിലയിലാണ് പിഴ ശിവകുമാറിന്റെ പേരിലായതെന്ന് അധികൃതർ പറഞ്ഞു.

നഗര സഭ വസന്ത നഗർ ഡിവിഷൻ അസി. റവന്യൂ ഓഫിസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അനധികൃത ബാനർ ശ്രദ്ധയിൽപെട്ടത്. അനധികൃത ബാനർ, ഫ്ലക്സ്, ഹോർഡിങ് തുടങ്ങിവ സ്ഥാപിക്കുന്നവർക്ക് എതിരെ ബി.ബി.എം.പി ശക്തമായ നടപടി സ്വീകരിക്കും എന്ന് ഉപമുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഇത്.

Tags:    
News Summary - BBMP slaps fine of Rs 50,000 on Karnataka Congress chief D K Shivakumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.