ന്യൂഡൽഹി: ബി.സി.ജി വാക്സിൻ നിർബന്ധമാക്കിയ രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം മറ്റു രാജ്യ ങ്ങളെ അപേക്ഷിച്ച് കുറവെന്ന് പഠനം. പ്രധാനമായും ബാക്ടീരിയ മൂലമുണ്ടാകുന്ന ക്ഷയരോഗത്തെ ചെറുക്കാനാണ് ബി.സി.ജ ി വാക്സിൻ എടുക്കുന്നത്.
1920ൽ ക്ഷയ രോഗംപടർന്നു പിടിച്ചതിനെ തുടർന്നാണ് ബി.സി.ജി വാക്സിൻ വികസിപ്പിച്ചെടു ത്തത്. അക്കാലത്ത് ഇന്ത്യയിലെ ക്ഷയരോഗ ബാധിതരുടെ എണ്ണം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലായിരുന്നു. ഇതേ തുടർന്ന് 1948ലാണ് ബി.സി.ജി വാക്സിനേഷൻ ഇന്ത്യയിൽ നിർബന്ധമാക്കുന്നത്. കുഞ്ഞുങ്ങളിലാണ് ബി.സി.ജി വാക്സിനേഷൻ നൽകിവരുന്നത്.
ബി.സി.ജി നിർബന്ധമാക്കിയ രാജ്യങ്ങളിൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് മൂലം മരിക്കുന്നവരുടെ എണ്ണം താരതമ്യേന കുറവാണെന്ന് ഹൂസ്റ്റണിലെ ആൻഡേഴ്സൺ കാൻസർ സെൻററിലെ എം.ഡിയും പ്രഫസറുമായ ആശിഷ് കമ്മത്ത് പറയുന്നു.
യു.എസ്, ഇറ്റലി, തെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങൾ ബി.സി.ജി വാക്സിനേഷൻ നിർബന്ധമാക്കിയിട്ടില്ല. എന്നാൽ ഈ രാജ്യങ്ങളിൽ കോവിഡ് രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ബി.സി.ജി നിർബന്ധമാക്കിയ രാജ്യങ്ങളിൽ ഈ രാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് അധികം പടർന്നുപിടിച്ചിട്ടില്ലെന്നും പഠനം വ്യക്തമാക്കുന്നു.
ബി.സി.ജി കുത്തിവെപ്പ് നിർബന്ധമാക്കിയ ജപ്പാനിൽ മരണനിരക്ക് കുറവായിരുന്നു. അതേസമയം ബി.സി.ജി നിർബന്ധമാക്കാത്ത ഇറാനിൽ മരണനിരക്ക് ജപ്പാനേക്കാൾ കൂടുതലായിരുന്നു.
അേതസമയം ബി.സി.ജി വാക്സിനേഷൻ കോവിഡിനെ പ്രതിരോധിക്കുമെന്ന നിഗമനത്തിലെത്താൻ കൂടതൽ ആഴത്തിൽ പഠനം നടത്തേണ്ട ആവശ്യമുണ്ടെന്നാണ് ഇന്ത്യൻ ഡോക്ടർമാരുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.