കൊഡെർമ (ഝാർഖണ്ഡ്): മകെൻറ വിവാഹ പാർട്ടിയിൽ ബീഫ് വിളമ്പിയെന്ന സംശയത്തെതുടർന്ന് ഝാർഖണ്ഡിൽ ന്യൂനപക്ഷ സമുദായത്തിൽ പെട്ടയാൾക്ക് മർദനം. ഗ്രാമത്തിലെ നിരവധി വീടുകളും നശിപ്പിച്ചു. കൊഡെർമ ജില്ലയിലാണ് സംഭവം. സംഭവത്തെ തുടർന്ന് ഡോംചഞ്ച് ബ്ലോക്കിലെ നവാദിഹ് ഗ്രാമത്തിൽ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചൊവ്വാഴ്ചയാണ് അക്രമം അരങ്ങേറിയത്. അക്രമം അഴിച്ചുവിട്ട ഏഴുപേരെ അറസ്റ്റു ചെയ്തതായും ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും കൊഡെർമ പൊലീസ് സുപ്രണ്ട് ഷിവാനി തിവാരി പറഞ്ഞു.
ഇവിടെ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളും കർശന നിരീക്ഷണത്തിലാണ്. നിരോധിത മാംസം വിളമ്പിയോ എന്ന കാര്യം സ്ഥിരീകരിക്കാൻ മാംസ അവശിഷ്ടം ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. വിവാഹച്ചടങ്ങ് നടന്ന വീടിനു സമീപമുള്ള പാടത്ത് കുളമ്പുകളും എല്ലും കണ്ടുവെന്ന പ്രചാരണമാണ് ആക്രമണത്തിന് വഴിവെച്ചത്. തിങ്കളാഴ്ചയായിരുന്നു വിവാഹ പാർട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.