ബംഗളൂരു: കരടിയുടെ ആക്രമണത്തിൽ വയോധികയുടെ ഒരു കണ്ണിെൻറ കാഴ്ച നഷ്ടപ്പെട്ടു. ചന്നപട്ടണ എം.പി.എം.സി മാർക്കറ്റിന് സമീപം വ്യാഴാഴ്ച രാവിലെ ആറിനാണ് സംഭവം. സകമ്മ(65) ആണ് ആക്രമണത്തിനിരയായത്. വീട്ടിൽനിന്ന് പുറത്തിറങ്ങിയ വയോധികയുടെ മുകളിൽ കരടി ചാടിവീഴുകയായിരുന്നു. മുഖത്താണ് കരടി ആക്രമിച്ചത്. ആളുകളെത്തിയതോടെ കരടി ഓടി മറഞ്ഞു. ഗുരുതര പരിക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരു കണ്ണിെൻറ കാഴ്ച ശക്തി വീണ്ടെടുക്കാനായില്ല.
പരിക്കേറ്റ ഒരു കണ്ണിന് അടിയന്തര ശസ്ത്രക്രിയ നടത്തി. ഈ കണ്ണിെൻറ കാഴ്ച ശക്തി വീണ്ടെടുക്കാനാകുമെന്ന് നൂറുശതമാനം ഉറപ്പ് ഇപ്പോൾ പറയാനാകില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. കരടിയുടെ ആക്രണം തടയാനെത്തിയ സകമ്മയുടെ മകൻ സുധീറിനും (40) പരിക്കേറ്റു. വനത്തിലേക്ക് മടങ്ങിയതാകാമെന്നും കരടിയെ പിടികൂടുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.