ഷിയോപുർ (മധ്യപ്രദേശ്): യാത്രക്ഷീണം മാറി, പുതിയ വാസസ്ഥലവുമായി ഇഷ്ടംകൂടി നമീബിയയിൽ നിന്നെത്തിച്ച ചീറ്റകൾ. നമീബിയയിൽനിന്ന് കുനോ ദേശീയോദ്യാനത്തിൽ ശനിയാഴ്ചയാണ് ചീറ്റകളെ എത്തിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നുവിട്ടതിനുപിന്നാലെ ആകാംക്ഷയിലും അന്ധാളിപ്പിലുമായിരുന്നു എട്ട് ചീറ്റകളും. കൂട് തുറന്നിട്ടും പുറത്തുവരാൻ തന്നെ ചിലത് മടിച്ചിരുന്നു. അഞ്ച് ആണും മൂന്ന് പെണ്ണുമാണ് ചീറ്റകൾ. ഒബാൻ, ഫ്രെഡി, സാവന്ന, ആഷ, സിബിലി, സെയ്സ, സാഷ തുടങ്ങിയ പേരുകളാണ് ഇവയുടേത്. നമീബിയയിൽ നേരത്തേയുള്ള പേരുകളാണിത്. പേര് മാറ്റാൻ ഉദ്ദേശ്യമില്ലെന്ന് അധികൃതർ പറഞ്ഞു.
ഒരുമാസത്തോളം ചീറ്റകൾ ക്വാറന്റീനിലാകും. നമീബിയയിലെയും ഇന്ത്യയിലെയും വെറ്ററിനറി ഡോക്ടർമാർ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. പോത്തിറച്ചിയാണ് ചീറ്റപ്പുലികൾക്ക് ഭക്ഷണം.
മൂന്നുദിവസത്തിലൊരിക്കലാണ് ഇവ ഭക്ഷണം കഴിക്കുകയെന്നാണ് കരുതുന്നത്. നമീബിയയിൽനിന്ന് വിമാനം കയറുന്നതിനുമുമ്പാണ് ഭക്ഷണം നൽകിയത്. ഞായറാഴ്ചയും ഭക്ഷണം നൽകി. ചീറ്റകൾ പൂർണ ആരോഗ്യത്തിലാണെന്ന് പാർക്ക് ഡയറക്ടർ ഉത്തം ശർമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.