​േഗാ​മാം​സ നി​രോ​ധ​നം; വ​ട​ക്കു കി​ഴ​ക്ക​ൻ  സം​സ്​​ഥാ​ന​ങ്ങ​ളി​ൽ മ​ല​ക്കം മ​റി​ഞ്ഞ്​ ബി.​ജെ.​പി

ന്യുഡൽഹി: ഉത്തപ്രദേശിൽ അറവുശാലകൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്ന ബി.ജെ.പി നേതൃത്വത്തിന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെത്തുേമ്പാൾ മൃദുസമീപനം. അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന മേഘാലയ, മിസോറാം, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിൽ അധികാരത്തിലെത്തിയാൽ ബീഫ് നിരോധിക്കില്ലെന്ന് ബി.ജെ.പി നേതൃത്വം അറിയിച്ചു. മൂന്ന്  സംസ്ഥാനങ്ങളിലെയും പാർട്ടി നേതാക്കൾതന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ഉത്തർപ്രദേശിലേതിൽനിന്ന് വ്യത്യസ്തമാണ് നാഗാലാൻഡിലെ സ്ഥതിവിശേഷമെന്നും അതിനാൽ ഇവിടെ ബീഫ് നിരോധിക്കില്ലെന്നും ബി.ജെ.പി നേതാവ് വിസാസോലി ലൂങ്ഹോ പറഞ്ഞു. സംസ്ഥാനത്തെ 88 ശതമാനം പേരും ക്രിസ്ത്യൻ വിഭാഗമാണ്. ഇൗ മാറ്റം ബി.ജെ.പി ഉൾകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യൻ സമുദായത്തിന് ഭൂരിപക്ഷമുള്ള മിസോറാമിലും ഗോവധ നിരോധനം ഏർപ്പെടുത്തില്ലെന്ന് സംസ്ഥാന ബി.ജെ.പി പ്രസിഡൻറ് െജ.വി ഹുൽന പറഞ്ഞു. മേഘാലയിലും സ്ഥിതി വ്യത്യസ്തമായിരിക്കില്ലെന്ന് പാർട്ടി നേതാവ് ഡേവിഡ് ഖരാസ്തി പറഞ്ഞു. 

മേഘാലയയിൽ കോൺഗ്രസും മിസോറാമിൽ ബി.ജെ.പിയുമാണ് ഭരിക്കുന്നത്. നാഗാലാൻഡിൽ ബി.ജെ.പി ഭരണകക്ഷിയിൽ അംഗമാണ്. ഇവിടെ ഭൂരിപക്ഷ വിഭാഗത്തെ അതൃപ്തിപ്പെടുത്തി ഗോവധ നിരോധനം ഒരു വിഷയമായി ഉയർത്തിക്കൊണ്ടുവന്നാൽ, അത് രാഷ്ട്രീയ തിരിച്ചടിയാകുമെന്ന തിരിച്ചറിവാണ് ബി.ജെ.പി ഇത്തരമൊരു നിലപാട് സ്വീകരിക്കാൻ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. 

Tags:    
News Summary - beef

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.