പ്രായപൂർത്തിയാകാത്ത യുവാവ്​ സ്​ഥിരമായി ശല്യപ്പെടുത്തി; 15കാരി മണ്ണെണ്ണ ഒഴിച്ച്​ സ്വയം തീകൊളുത്തി

ലഖ്​നോ: ഉത്തർ പ്രദേശിലെ ഹമിർപൂർ ഗ്രാമത്തിൽ 15കാരി മണ്ണെണ്ണ ഒഴിച്ച്​ തീകൊളുത്തി ആത്മഹത്യക്ക്​ ശ്രമിച്ചു.

പെൺകുട്ടിയെ പ്രായപൂർത്തിയാകാത്ത യുവാവ്​ സ്​ഥിരമായി ശല്യം ചെയ്​തിരുന്നതായും ഇതേത്തുടർന്നാണ്​ അവർ കടുംകൈ ചെയ്​തതെന്നും പൊലീസ്​ പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ കാൺപൂരിൽ വിദഗ്​ധ ചികിത്സക്കായി കൊണ്ടുപോയി.

'നിരന്തരം ശല്യം ചെയ്​തതിനെ തുടർന്ന്​ 16കാരനെ തിങ്കളാഴ്ച പെൺകുട്ടിയെ ബന്ധുക്കൾ മർദിച്ചിരുന്നു. എന്നാൽ അവർ പരാതി നൽകാൻ വിസമ്മതിച്ചു' -ഹമിർപൂർ പൊലീസ്​ സൂപ്രണ്ട്​ നരേ​ന്ദർ കുമാർ സിങ്​ പറഞ്ഞു. പെൺകുട്ടിയുടെ ബന്ധുക്കളുടെ ആരോപണത്തെ തുടർന്ന്​ പൊലീസ്​ യുവാവിനെ ശാസിച്ച്​ വിട്ടയച്ചിരുന്നു.

തിങ്കളാഴ്ചത്തെ സംഭവ ശേഷം കുട്ടി മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും ചൊവ്വാഴ്ച രാവിലെ മണ്ണെണ്ണ ഒഴിച്ച്​ തീ കൊളുത്തുകയായിരുന്നുവെന്ന്​ ബന്ധുക്കൾ പറഞ്ഞു. കാൺപൂരിലേക്ക്​ കൊണ്ടുപോകുന്നതിന്​ മുമ്പ് മജിസ്​ട്രേറ്റിന്‍റെ സാന്നിധ്യത്തിൽ പെൺകുട്ടിയുടെ മൊഴിയെടുത്തു. 

Tags:    
News Summary - 15-Year-Old Girl Sets Herself on Fire After Being Molested by Boy in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.