ബംഗാൾ, സമരം മൂലം തൊഴിൽ ദിനങ്ങൾ നഷ്ടമാകാത്ത സംസ്ഥാനമായി -മമത

കൊൽക്കത്ത: സമരങ്ങളും പണിമുടക്കുകളും കാരണം തൊഴിൽ ദിനങ്ങൾ നഷ്ടമാകുന്ന അവസ്ഥ സംസ്ഥാനത്ത് ഇല്ലാതാക്കിയെന്നും അതുവഴി ലോകമെങ്ങുമുള്ള നിക്ഷേപകരെ ആകർഷിക്കാൻ കഴിഞ്ഞുവെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇടതുഭരണ കാലത്ത് വർഷംതോറും 75 ലക്ഷം തൊഴിൽദിനങ്ങളാണ് സമരംമൂലം സംസ്ഥാനത്ത് നഷ്ടമായതെങ്കിൽ ഇപ്പോൾ അത് പൂജ്യത്തിലെത്തിയിരിക്കുകയാണെന്ന് ബംഗാൾ ഗ്ലോബൽ ബിസിനസ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ വ്യവസായികളെ അഭിസംബോധന ചെയ്ത മമത പറഞ്ഞു. കോവിഡ് മഹാമാരിക്കുശേഷം ബിസിനസ് ഉച്ചകോടി നടത്തുന്ന ആദ്യത്തെ സംസ്ഥാനമാണ് ബംഗാൾ.  

Tags:    
News Summary - Bengal becomes a state where no working days are lost due to strike: Mamata

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.