ഷാജഹാൻ ഷെയ്ഖിനെ കസ്റ്റഡിയിലെടുത്ത് സി.ബി.ഐ

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവും സന്ദേശ്ഖലിയിൽ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുമായ ഷാജഹാൻ ശൈഖിനെ ഒടുവിൽ കസ്റ്റഡിയിലെടുത്ത് സി.ബി.ഐ. സംസ്ഥാന സി.ഐ.ഡി വിഭാഗവുമായുള്ള പോരിന് ശേഷമാണ് സി.ബി.ഐക്ക് ഷെയ്ഖിനെ ബുധനാഴ്ച വൈകീട്ട് 6.45ന് വിട്ടുകൊടുത്തത്.

കേസ് സി.ബി.ഐ ഏറ്റെടുക്കുന്നത് ശരിവെച്ച കൽക്കത്ത ഹൈകോടതി, ശൈഖിനെ സി.ബി.ഐക്ക് സി.ഐ.ഡി വിഭാഗം കൈമാറണമെന്ന് ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നു. സി.ഐ.ഡി ആസ്ഥാനമായ ഭവാനി ഭവന് മുന്നിൽ രണ്ട് മണിക്കൂർ കാത്തുനിന്നെങ്കിലും സി.ബി.ഐക്ക് ശൈഖിനെ കൈമാറിയിരുന്നില്ല. ഹൈകോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിനാൽ ശൈഖ് തങ്ങളുടെ കസ്റ്റഡിയിൽ തുടരുമെന്നായിരുന്നു സി.ഐ.ഡിയുടെ മറുപടി. തുടർന്നാണ് സി.ബി.ഐ ബുധനാഴ്ച വീണ്ടും ഹൈകോടതിയിലെത്തിയത്. കഴിഞ്ഞ ദിവസത്തെ ഉത്തരവ് ഉടൻ നടപ്പാക്കാൻ കോടതി നിർദേശം നൽകുകയായിരുന്നു.

ബുധനാഴ്ച വൈകീട്ട് 4.15നകം ശൈഖിനെ സി.ബി.ഐക്ക് കൈമാറാനുള്ള അന്ത്യശാസനമായിരുന്നു നൽകിയത്. അതിനിടെ, വിഷയത്തിൽ പശ്ചിമ ബംഗാൾ സർക്കാറിനെതിരെ കോടതിയലക്ഷ്യ ഹരജി നൽകാൻ കൊൽക്കത്ത ഹൈകോടതി ബുധനാഴ്ച ഇ.ഡിക്ക് അനുമതി നൽകി. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള വിലപ്പെട്ട സമയം സി.ബി.ഐക്ക് നഷ്ടപ്പെടുകയാണെന്ന് ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ ആരോപിച്ചിരുന്നു. ജസ്റ്റിസുമാരായ ഹരീഷ് ടാണ്ഡൻ, ഹിരണ്മയ് ഭട്ടാചാര്യ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹരജി നൽകാൻ ഹരജിക്ക് അനുമതി നൽകിയത്.

സന്ദേശ്ഖലിയിലെ കൊടുങ്കാറ്റ്  തൃണമൂലിനെ തകർക്കും -മോദി

ബ​രാ​സ​ത്ത്: സ​ന്ദേ​ശ്ഖ​ലി​യി​ലെ കൊ​ടു​ങ്കാ​റ്റ് ബം​ഗാ​ളി​ൽ ആ​​കെ വീ​ശി​യ​ടി​ക്കു​മെ​ന്നും ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നെ ത​ക​ർ​ക്കു​ന്ന​തി​ൽ സ​ന്ദേ​ശ്ഖ​ലി​യി​ലെ സ്ത്രീ​ശ​ക്തി നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. സ​ന്ദേ​ശ്ഖ​ലി​യി​ലെ സ്ത്രീ​ക​ൾ​ക്ക് എ​ന്തു സം​ഭ​വി​ച്ചാ​ലും അ​ത് നാ​ണ​ക്കേ​ടാ​ണെ​ന്ന് നോ​ർ​ത്ത് 24 പ​ർ​ഗാ​നാ​സ് ജി​ല്ലാ ആ​സ്ഥാ​ന​മാ​യ ബ​രാ​സ​ത്തി​ൽ ന​ട​ത്തി​യ റാ​ലി​യി​ൽ മോ​ദി പ​റ​ഞ്ഞു. സ്ത്രീ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നേ​ക്കാ​ൾ പ്രീ​ണ​ന​രാ​ഷ്ട്രീ​യ​ത്തി​നാ​ണ് തൃ​ണ​മൂ​ൽ സ​ർ​ക്കാ​ർ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Tags:    
News Summary - Bengal Cops Hand Over Sandeshkhali Strongman To CBI After Court Reprimand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.