കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അഞ്ചാംഘട്ട വോട്ടെടുപ്പിൽ 78.36 ശതമാനം പോളിങ്. വോട്ടെടുപ്പിന്റെ ആദ്യമണിക്കൂറിൽ തന്നെ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ആറുജില്ലകളിലെ 45 നിയമസഭ മണ്ഡലങ്ങളിലായിരുന്നു അഞ്ചാംഘട്ട വോട്ടെടുപ്പ്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരു സ്വതന്ത്ര സ്ഥാനാർഥി ഉൾപ്പെടെ 123 പേരാണ് അറസ്റ്റിലാതെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ അറിയിച്ചു.
രാവിലെ ഏഴുമണി മുതൽ വൈകിട്ട് ആറര വരെയായിരുന്നു വോട്ടെടുപ്പ്. ശനിയാഴ്ച 2,241 പരാതികളാണ് വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ലഭിച്ചത്.
വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ബിദാൻനഗറിൽ ബി.ജെ.പിയും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടിയിരുന്നു. ഇരു പാർട്ടിക്കാരും പരസ്പരം കല്ലുകൾ ഏറിയുകയും സംഘർഷം ഉടലെടുക്കുകയുമായിരുന്നു. ബി.ജെ.പി ബിദാൻനഗർ എം.എൽ.എയും സ്ഥാനാർഥിയുമായ സഭ്യസച്ചി ദത്തയും സംഭവ സ്ഥലത്തുണ്ടായിരുന്നു.
എട്ടുഘട്ടമായാണ് ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പ്. മൂന്നുഘട്ടങ്ങളാണ് ഇനി നടക്കാനുള്ളത്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മൂന്നുഘട്ട തെരഞ്ഞെടുപ്പുകൾ ഒറ്റഘട്ടമായി നടത്തണമെന്ന് മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടെ തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.