ബംഗാളിൽ സർക്കാർ മെഡിക്കൽ കോളജിൽ 24 മണിക്കൂറിനിടെ മരിച്ചത് 10 കുട്ടികൾ

കൊൽക്കത്ത: ബംഗാളിൽ സർക്കാർ മെഡിക്കൽ കോളജിൽ 24 മണിക്കൂറിനിടെ 10 കുട്ടികൾ മരിച്ചു. മുർഷിദാബാദ് മെഡിക്കൽ കോളജ് ആശുപത്രിയാലാണ് സംഭവം. മൂന്ന് കുട്ടികൾ ഇതേ ആശുപത്രിയിൽ ജനിച്ചതും ബാക്കിയുള്ള കുട്ടികളെ മറ്റ് ആശുപത്രിയിൽ നിന്ന് ചികിത്സക്കായി ഇവിടേക്ക് എത്തിച്ചതുമാണ്.

സംഭവത്തിൽ അന്വേഷണം നടത്താനായി മൂന്നംഗ സമിതി രൂപികരിച്ചിട്ടുണ്ടെന്നും വീഴ്ച കണ്ടെത്തിയാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

നിർഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്നും ഒമ്പത് നവജാതശിശുക്കളും രണ്ട് വയസുള്ള മറ്റൊരു കുട്ടിയും ഉൾപ്പെടെ 10 കുട്ടികൾ മരിച്ചതായാണ് കണ്ടെത്തിയതെന്നും മിക്ക മരണത്തിലും പോഷകാഹാരക്കുറവും വളരെ കുറഞ്ഞ ഭാരവുമാണ് അടിസ്ഥാന കാരണമെന്നും അധികൃതർ വ്യക്തമാക്കുന്നു. രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മനാ രോഗങ്ങൾ ഉണ്ടായിരുന്നെന്നും ബാക്കിയുള്ളവർക്ക് സെപ്സിസ് അണുബാധയുണ്ടായിരുന്നതായും അധികൃതർ വ്യക്തമാക്കി.

തിരക്കുള്ള ആശുപത്രിയിൽ വീണ്ടും രോഗികൾ വന്നതാണ് പ്രശനമായതെന്നും ആരോപണമുണ്ട്. സംസ്ഥാനത്ത് ഇത്തരമൊരു ദുരന്തം ആവർത്തിക്കില്ലെന്നത് ഉറപ്പാക്കുമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - Bengal govt-run hospital orders probe after 10 babies die within 24 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.