ബോംബേറിൽ പശ്ചിമ ബംഗാൾ മന്ത്രി സാകിർ ഹുസൈന് പരിക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൊഴിൽ മന്ത്രി സാകിർ ഹുസൈന് നേരെ ബോബേറ്. നിംതിത റെയിൽവേ സ്റ്റേഷനിൽ വെച്ച് ബുധനാഴ്ച രാത്രിയായിരുന്നു ആക്രമണം. പരിക്കേറ്റ മന്ത്രിയെ മൂർഷിദാബാദ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

മന്ത്രിയുടെ കൈക്കും തലക്കുമാണ് പരിക്കേറ്റതെന്നും ആരോഗ്യനില ഗുരുതരമല്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ബുധനാഴ്‌ച രാത്രി 10 മണിയോടെ കൊല്‍ക്കത്തയിലേക്ക് പോകാനായി നിംതിത റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോളായിരുന്നു ആക്രമണം. 

Tags:    
News Summary - Bengal minister Jakir Hossain injured in bomb attack at railway station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.