വിമാന ജീവനക്കാരിയോട്​ അപമര്യാദയായി പെരുമാറി; ഒരാൾ അറസ്​റ്റിൽ

മുംബൈ: ഇൻഡിഗോ വിമാനത്തിലെ ജീവനക്കാരിയോട്​ അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഒരാൾ അറസ്​റ്റിൽ. മുംബൈയിൽ നിന്ന്​ ബംഗളൂരുവിലേക്ക്​ യാത്ര തിരിച്ച ഇൻഡിഗോ വിമാനം യാത്ര തിരിക്കുന്നതിന്​ തൊട്ട്​ മുമ്പായിരുന്നു സംഭവം.

ബംഗളൂരു സ്വദേശിയാ രാജു ഗംഗപ്പ 20കാരിയായ വിമാന ജീവനക്കാരിയുടെ ശരീരത്തിൽ സ്​പർശിക്കുകയായിരുന്നു. ജീവനക്കാരിക്കെതിരെ ഇയാൾ അശ്ലീല പരാമർശം നടത്തുകയും ചെയ്തു. വിമാന ജീവനക്കാരി സംഭവം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടർന്ന്​ രാജു ഗംഗപ്പയെ വിമാനത്തിൽ നിന്നിറങ്ങി സി.​െഎ.എസ്​.എഫിന്​ കൈമാറുകയായിരുന്നു.

പിന്നീട്​ സി.​െഎ.എസ്​.എഫ്​ രാജു ഗംഗപ്പയെ എയർപോർട്ട്​ പൊലീസിന്​ കൈമാറി. ​സ്​ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിനുള്ള ​െഎ.പി.സി സെക്ഷൻ 354 പ്രകാരമാണ്​ ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്​. മുംബൈ കോടതിയിൽ ഹാജരാക്കിയ ഗംഗപ്പയെ ഒരു ദിവസം പൊലീസ്​ കസ്​റ്റഡിയിൽ വീട്ടു.

Tags:    
News Summary - Bengaluru Man Arrested For Molesting Indigo flight staff-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.