മാസ്​കിനും സാനിറ്റൈസറിനും അമിത വില; 200ഓളം മെഡിക്കൽ സ്​​േറ്റാറുകളിൽ റെയ്​ഡ്​

ബംഗളൂരു: കോവിഡ്​ ഭീതിയെ തുടർന്ന്​ ആവശ്യക്കാർ ഏറിയതോടെ മാസ്​കിനും സാനിറ്റൈസറിനും വില കൂട്ടി വിൽപ്പന നടത്തു ന്നത്​ ശ്രദ്ധയിൽപ്പെട്ട​ മെഡിക്കൽ ഷോപ്പുകളിൽ ​പൊലീസ്​ റെയ്​ഡ്​.

210 ഓളം​ മെഡിക്കൽ ഷോപ്പുകളിലാണ്​ റെയ്​ഡ്​ നടത്തിയത്​. വിപണി വിലയെക്കാൾ രണ്ടും മൂന്നും ഇരട്ടി വിലക്കാണ്​ ഇവിടെ മാസ്​ക്​ വിറ്റിരുന്നത്​. നിരവധി ഫാർമസി ഉടമകൾക്കെതിരെ​ കേസെടുത്തു.

കൂടാതെ വ്യാജ സാനിറ്റൈസർ സൂക്ഷിച്ചിരുന്ന സ്​ഥലത്തുനിന്നും 250ഓളം ബോട്ടിലുകളും പിടിച്ചെടുത്തു. അഞ്ച്​ മെഡിക്കൽ ഷോപ്പുകൾ സാനിറ്റൈസർ വില കൂട്ടി വിറ്റതിനെ തുടർന്ന്​ പൂട്ടിക്കുകയും ചെയ്​തു.


Tags:    
News Summary - Bengaluru police raid 200-plus medicine shops -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.