ബംഗളൂരു: പരിശോധനക്കു വിധേയരായ ഓരോ രണ്ടിലൊരാളും കോവിഡ് പോസിറ്റീവായി ബാംഗളൂരു നഗരം പേടിപ്പെടുത്തുന്നു. തിങ്കളാഴ്ചയാണ് കർണാടകയുടെ തലസ്ഥാന നഗരത്തിൽ നാടിനെയും ഭരണകൂടത്തെയും ഒരുപോലെ ഞെട്ടിച്ച് പരിശോധനക്കെത്തിയവരിൽ 55 ശതമാനവും പോസിറ്റീവായത്. രാജ്യത്ത് ഏറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കുകളിലൊന്നാണിത്. ഒരു ദിവസം കഴിഞ്ഞ് തിങ്കളാഴ്ചത്തെ കണക്കുകളിൽ ഇത് കുറഞ്ഞ് 33 ശതമാനമായിട്ടുണ്ട്.
ചൊവ്വാഴ്ച മാത്രം നഗരത്തിൽ പുതുതായി 20,870 കോവിഡ് ബാധിതരാണ് റിപ്പോർട്ട് ചെയ്തത്. 132 മരണവും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന നിരക്കുള്ള കർണാടകയിൽ 44,632 ആണ് ചൊവ്വാഴ്ച പ്രതിദിന കണക്ക്. മരണം 292ഉം. നഗരത്തിൽ പ്രതിദിന പരിശോധന ഒരു ലക്ഷത്തിൽനിന്ന് 40,000/60000 ആയി കുറച്ചിരുന്നു. എന്നിട്ടും രോഗികളുടെ എണ്ണം കൂടിയതാണ് ഞെട്ടലായത്.
അതിനിടെ, ഓക്സിജൻ ക്ഷാമത്തെ തുടർന്ന് ചെറുകിട ആശുപത്രികളിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു. വലിയ ആശുപത്രികളിൽ കോവിഡ് ബാധിതർക്ക് ബെഡ് ഒഴിവില്ലാത്ത പ്രതിസന്ധിയുമുണ്ട്.
സംസ്ഥാനത്ത് പ്രതിദിന വാക്സിൻ കണക്ക് 10,000 ആയി ചുരുങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.