ബംഗളൂരു: നഗരത്തെ നടുക്കി പട്ടാപ്പകല്‍ നടുറോഡില്‍ വെടിവെപ്പ്. ബൈക്കിലത്തെിയ അജ്ഞാത സംഘത്തിന്‍െറ വെടിയേറ്റ് രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അഗ്രികള്‍ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിങ് കമ്മിറ്റി (എ.പി.എം.സി) പ്രസിഡന്‍റും കോണ്‍ഗ്രസ് നേതാവുമായ ശ്രീനിവാസ കഡബഗെരെക്കും ഇദ്ദേഹത്തിന്‍െറ ഡ്രൈവര്‍ മൂര്‍ത്തിക്കുമാണ് വെടിയേറ്റത്. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കു പോകുന്ന റോഡില്‍ യെലഹങ്കക്കു സമീപം കൊഗിലു ക്രോസില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
കാറില്‍ സഞ്ചരിക്കുകയായിരുന്നു ഇവരെ പിന്തുടര്‍ന്നത്തെിയ സംഘം വെടിയുതിര്‍ത്തു രക്ഷപ്പെടുകയായിരുന്നു. ആറു തവണയാണ് വെടിയുതിര്‍ത്തത്. ഏറെ തിരക്കുള്ള റോഡില്‍ സിഗ്നലിനായി കാത്തുനില്‍ക്കുന്നതിനിടെയാണ് സംഘം ഇവര്‍ക്കുനേരെ നിറയൊഴിച്ചത്. നഗരത്തില്‍ ഒൗദ്യോഗിക ആവശ്യത്തിനത്തെിയ ഇവര്‍ വീട്ടിലേക്ക് തിരിച്ചുപോവുകയായിരുന്നു. ശ്രീനിവാസന്‍െറ ശരീരത്തില്‍ രണ്ടു ബുള്ളറ്റുകള്‍ തറച്ചു. സമീപത്തുണ്ടായിരുന്നവര്‍ ഉടനെ ഇരുവരെയും കൊളംബിയ ഏഷ്യ ആശുപത്രിയിലേക്ക് മാറ്റി. ശ്രീനിവാസന്‍െറ നില ഗുരുതരമാണ്. ഗുണ്ടാ നേതാവും കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ശ്രീനിവാസ അടുത്തിടെയാണ് എ.പി.എം.സി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് വെടിവെപ്പിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. യെലഹങ്ക പൊലീസ് സംഭവത്തില്‍ കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.