ചെന്നൈ: വിമാനത്താവളത്തിലെ പാലത്തിലൂടെ ഫോണിൽ സംസാരിച്ചുനടക്കവെ അബദ്ധത്തിൽ താഴെ വീണ യുവാവിന് ദാരുണാന്ത്യം. ബംഗളൂരുവിലെ െഎ.ടി കമ്പനിയായ അസഞ്ചറിൽ ജോലിചെയ്യുന്ന ആന്ധ്ര വിജയവാഡ സ്വദേശി ചൈതന്യ വുയുരു(28) ആണ് മരിച്ചത്. ചെന്നൈ വിമാനത്താവളത്തിൽ തിങ്കളാഴ്ച രാവിലെ 6.30 നാണ് സംഭവം.
ആഭ്യന്തര- രാജ്യാന്തര ടെർമിനലിനെയും ഡിപ്പാർച്ചർ ഗേറ്റിനെയും ബന്ധിപ്പിക്കുന്ന പാലത്തിൽ നിന്ന് ചൈതന്യ താഴേക്കു വീഴുകയായിരുന്നു. 30 അടിയിലേറെ ഉയരമുള്ള പാലത്തിൽ നിന്ന് വീണ ചൈതന്യ സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. എയർപോർട്ട് അധികൃതർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
തുടർന്ന് ആത്മഹത്യയാണോയെന്ന സംശയത്തിൽ പേരിൽ സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും ചൈതന്യ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നുവെന്ന് വ്യക്തമായി. ഫോണിൽ സംസാരിച്ചു നടക്കുന്നതിനിടെ പാലത്തിെൻറ കൈവരിയിൽ ഇയാൾ ഇരിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ കാലുതെന്നി നിലതെറ്റി താഴേക്ക് പതിക്കുകയായിരുന്നു.
ചൈതന്യ സുഹൃത്തിനെ കാണുന്നതിനായാണ് ചെന്നൈയിലെത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.